കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് രമ്യ കൃഷ്ണൻ; ചിത്രങ്ങൾ

ചെന്നൈയിലെ രമ്യയുടെ വീട്ടിൽവച്ചായിരുന്നു ആഘോഷം

ramya krishnan, actress, ie malayalam

സെപ്റ്റംബർ 15 ന് രമ്യ കൃഷ്ണന്റെ 51-ാം ജന്മദിനമായിരുന്നു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് താരം ബെർത്ത്ഡേ ആഘോഷിച്ചത്. തൃഷ, ഖുശ്ബു, അനു പാർത്ഥസാരഥി, മാധൂ, ലിസി, ഉമ റിയാസ് അടക്കമുളള നിരവധി താരങ്ങൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

ചെന്നൈയിലെ രമ്യയുടെ വീട്ടിൽവച്ചായിരുന്നു ആഘോഷം. ആഘോഷരാവിൽനിന്നുളള ചിത്രങ്ങൾ ഖുശ്ബു തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.

രമ്യയുടെ ബെർത്ത്ഡേ ആഘോഷത്തിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഡീലക്സ് ചിത്രത്തിലാണ് രമ്യ കൃഷ്ണൻ അവസാനമായി വേഷമിട്ടത്. തമിഴ്, തെലുങ്ക് ഭാഷകളിലായി രമ്യയുടെ മറ്റു സിനിമകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. വിജയ് ദേവേരകൊണ്ടയുടെ ലൈഗർ, സായ് ധരം തേജയുടെ റിപ്പബ്ലിക് എന്നീ ചിത്രങ്ങളിലും രമ്യയുണ്ട്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ബിബി ജോഡികൾ റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് രമ്യ.

Read More: പൃഥ്വിക്കും ദുൽഖറിനും അമാലിനുമൊപ്പം സുപ്രിയയുടെ സെൽഫി; വൈറലായി ചിത്രം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramya krishnan celebrates 51st birthday with friends

Next Story
നിങ്ങളല്ലാതെ മറ്റാരും ആ ലിപ്‌സ്റ്റിക് അണിയാൻ ധൈര്യപ്പെടില്ല; ശോഭനയോട് ആരാധികShobhana, Shobana Danseuse, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന
The moderation of comments is automated and not cleared manually by malayalam.indianexpress.com