Latest News

പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കനിഹ

രമ്യ കൃഷ്ണന്റെ 51-ാം ജന്മദിനമാണിന്ന്

Remya Krishnan Kaniha, Ramya Krishnan birthday, Ramya Krishna age

പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ദക്ഷിണേന്ത്യൻ സിനിമയ്ക്ക് രമ്യകൃഷ്ണൻ. താരത്തിന്റെ 51-ാം പിറന്നാൾ ആണിന്ന്. തന്റെ പ്രിയകൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് നടി കനിഹ.

“ആകർഷകത്വമുള്ള, അതിസുന്ദരിയായ, കൂളായ, ഫൺ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് ജന്മദിനാശംസകൾ. ഒന്നിച്ചുണ്ടാവുന്നത് ഇന്ന് മിസ് ചെയ്യുന്നു. അതിമനോഹരമായൊരു ദിവസമായിരിക്കട്ടെ ഡാർലിംഗ്. കൂടുതൽ ഓർമകൾക്കും യാത്രകൾക്കും മനോഹരമായ നിമിഷങ്ങൾക്കുമായി ഉറ്റുനോക്കുന്നു,” എന്നാണ് കനിഹ കുറിക്കുന്നത്. രമ്യയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളും കനിഹ പങ്കുവച്ചിട്ടുണ്ട്.

രമ്യകൃഷ്ണൻ എന്ന പേരു കേൾക്കുമ്പോൾ തന്നെ കരുത്തുറ്റ നിരവധിയേറെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ തെളിയും. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ രമ്യ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. എല്ലാ ഭാഷകളിലെയും ഒട്ടുമിക്ക മുൻനിരനായകന്മാർക്കൊപ്പവും രമ്യ സ്ക്രീൻ പങ്കിട്ടുണ്ട്.

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴിൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ ആയിരുന്നു. രജനീകാന്ത് ചിത്രം ‘പടയപ്പ’യിലെ രമ്യയുടെ കഥാപാത്രം ആദ്യകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങൾ രമ്യ കൃഷ്ണന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രത്തിന് മറ്റൊരാളെയും സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത രീതിയിൽ രമ്യ ആ കഥാപാത്രങ്ങളെ അനശ്വരമാക്കി.

2003 ജൂൺ 12നായിരുന്നു തെലുഗു നടനായ കൃഷ്ണ വംശിയുമായുള്ള രമ്യയുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. തമിഴ്നാട് സ്വദേശിയായ രമ്യ വിവാഹത്തിനു ശേഷം ഹൈദരബാദിൽ സ്ഥിരതാമസമാക്കി.

Read more: ശിവഗാമിയാകാൻ രാജമൗലി ആദ്യം സമീപിച്ചത് രമ്യ കൃഷ്ണനെയല്ല, ബോളിവുഡ് നടിയെ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramya krishna birthday kaniha wishes

Next Story
അവിടെ മോഹൻലാൽ, ഇവിടെ ജയറാം; വർക്ക് ഔട്ട് വീഡിയോയുമായി താരങ്ങൾMohanlal, Jayaram, Mohanlal video, Jayaram video, Mohanlal films, Jayaram films, Mohanlal Jayaram latest photos, മോഹൻലാൽ, ജയറാം
The moderation of comments is automated and not cleared manually by malayalam.indianexpress.com