‘റാംജി റാവ് സ്പീക്കിംഗി’ലെ നിഷമോൾ ഇവിടെയുണ്ട്

റാംജി റാവ് സ്പീക്കിംഗിൽ ദേവന്റെ മകളായി എത്തിയ ബേബി അഞ്ജനയുടെ വിശേഷങ്ങൾ

Ramji Rao Speaking, Ramji Rao Speaking child artist, Ramji Rao Speaking baby anjana, Baby anjana latest photos, റാംജിറാവ് സ്പീക്കിങ്ങ്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘റാംജി റാവ് സ്പീക്കിംഗ്’. സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടിൽ നിന്നും പിറന്ന ആദ്യസിനിമയെന്ന വിശേഷണവും ഈ ചിത്രത്തിനു സ്വന്തം. മുകേഷ്, സായ് കുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ റാംജി റാവ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ വിജയരാഘവൻ ആയിരുന്നു.

പറയത്തക്ക ജോലിയൊന്നുമില്ലാത്ത ഗോപാലകൃഷ്ണന്റെയും ബാലകൃഷ്ണന്റെയും അവരുടെ വീട്ടുടമസ്ഥനും ഉർവശി തിയേറ്റേഴ്സ് എന്ന പൊളിഞ്ഞ നാടകകമ്പനി ഉടമ മാന്നാർ മത്തായിയുടെയും ജീവിതത്തിലേക്ക് വഴിതെറ്റി എത്തുന്ന ചില ഫോൺകോളുകളും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിൽ ഉറുമ്മീസ് തമ്പാൻ എന്ന മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ ദേവനായിരുന്നു.

ഉറുമ്മീസ് തമ്പാന്റെ മകൾ നിഷമോളെ റാംജി റാവ് തട്ടിക്കൊണ്ടുപോവുന്നിടത്തുനിന്നാണ് ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും മാന്നാർ മത്തായിയുടെയും തലവര തന്നെ മാറിയത്. ചിത്രത്തിൽ നിഷമോളെ അവതരിപ്പിച്ചത് ബേബി അഞ്ജനയായിരുന്നു.

Read more:അന്ന് കളിപ്പാട്ടത്തിൽ മോഹൻലാലിന്റെ മകൾ, ഇന്ന് ഇന്റർനാഷണൽ അവാർഡ് നേടിയ സംവിധായിക

ആലപ്പുഴ സ്വദേശിനിയായ ബേബി അഞ്ജന ഇപ്പോൾ അഞ്ജന നടേശനാണ്. 32 വർഷങ്ങൾക്കു മുൻപ് നിഷമോളായി എത്തി മലയാളികളുടെ ഇഷ്ടം കവർന്ന അഞ്ജന ഭർത്താവ് നടരാജനും എട്ടാം ക്ലാസുകാരി മകൾ വർഷയ്ക്കുമൊപ്പം സിംഗപ്പൂരിലാണ് താമസം.

അഞ്ജനയുടെ വലിയച്ഛന്റെ സുഹൃത്താണ് സംവിധായകൻ ഫാസിൽ. ഫാസിൽ തന്നെയായിരുന്നു റാംജിറാവുവിന്റെ നിർമ്മാതാവും. ഫാസിലുമായുള്ള പരിചയമാണ് അഞ്ജനയെ സിനിമയിലേക്ക് എത്തിയത്.

അഞ്ജന അന്നും ഇന്നും

റാംജിറാവിൽ അഭിനയിച്ചതോടെ അഞ്ജന സിനിമയോട് ഗുഡ് ബൈ പറയുകയായിരുന്നു.

അഞ്ജനയുടെ സഹോദരൻ അവിനാശും ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ‘മുഖചിത്രം’ എന്ന ചിത്രത്തിലായിരുന്നു അവിനാശ് ബാലതാരമായി അഭിനയിച്ചത്. വർഷങ്ങൾക്കു ശേഷം ‘ജനാധിപൻ’ എന്ന ചിത്രത്തിലൂടെ അവിനാശ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

മലയാളത്തിൽ സൂപ്പർ ഹിറ്റായ റാംജി​റാവിന് പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം റീമേക്ക് ഉണ്ടായി. തമിഴിൽ ‘അരങ്ങേട്ര വെലൈ’ എന്ന പേരിൽ ഫാസിലും, ഹിന്ദിയിൽ ‘ഫെരാ ഫേരി’ എന്ന പേരിൽ പ്രിയദർശനും തെലുങ്കിൽ ‘ധനലക്ഷ്മി ഐ ലവ് യു’ എന്ന പേരിൽ ശിവ നാഗേശ്വര റാവുവും കന്നടയിൽ ‘ട്രിൺ ട്രിൺ’ എന്ന പേരിൽ ആദിത്യ ചിക്കന്നയും ചിത്രം പുനർനിർമിച്ചു.

Read more: അന്ന് മോഹൻലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയ നായിക

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramji rao speaking child artist anjana latest photo

Next Story
കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ച് സായ് പല്ലവി; ചിത്രങ്ങൾsai pallavi, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com