ഉത്തരേന്ത്യ ഇന്ന് ഹോളി തിമിര്‍ത്താഘോഷിച്ചപ്പോള്‍ തന്‍റെ സ്ഥിരം ശൈലി വിടാത്ത വിവാദ ട്വീറ്റുകളുമായി രാം ഗോപാല്‍ വര്‍മയും രംഗം കൊഴിപ്പിച്ചു. നനഞ്ഞ വസ്ത്രങ്ങളിലെ ശരീരക്കാഴ്ചകള്‍, പരസ്പരം തൊടുന്നതിന്‍റെ സുഖം, ഭാംഗിന്‍റെ ലഹരി, ആകെമൊത്തം സെക്സിയാണ് ഹോളിയെന്നാണ് സംവിധായകന്‍ ട്വിറ്റെറില്‍ കുറിച്ചത്.

‘120 കോടി ഇന്ത്യാക്കാരില്‍ ഒരാള്‍ക്കെങ്കിലും ഹോളി ആഘോഷിക്കുന്നതിന്‍റെ കാരണം അറിയാമോ എന്ന് സംശയമാണ്. എങ്കിലും ഭാംഗ് ഉപയോഗിക്കാന്‍ കാരണമൊന്നും വേണ്ടാ, മേരാ ഭാരത് മഹാന്‍ എന്ന് പറഞ്ഞു കൂടെക്കൂടും.
നമ്മള്‍ അറിയാത്ത, നമ്മളെ ബാധിക്കാത്ത ഏതോ വിജയങ്ങളാണ് നാം ഉത്സവങ്ങളിലൂടെ ആഘോഷിക്കുന്നത്. അതിനു നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങളുമായോ പരിഹാരങ്ങളുമായോ ഒരു ബന്ധവുമില്ല.’ എന്ന് രാമു എന്ന് സിനിമാലോകം വിളിക്കുന്ന ‘സര്‍ക്കാര്‍’ സംവിധായകന്‍റെ വാക്കുകള്‍.
‘നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം കാണാനും തൊടാനും ഉള്ള ഒരു legitimate അവസരം. അതാണ് ഹോളിയെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം. ഏതു ദൈവം ആരെക്കൊന്നതിനാണ് നാമിത് ആഘോഷിക്കുന്നത് എന്നെനിക്ക് അറിയില്ല. എങ്കിലും ഇങ്ങനെ സെക്സിയായ ചില നിമിഷങ്ങള്‍ ഉണ്ടാക്കിത്തന്നതിന് രാക്ഷന്മാര്‍ക്ക് നന്ദി.’ എന്ന് മറ്റൊരു ട്വീറ്റ്.
രാമുവിന്‍റെ സണ്ണി ലിയോണ്‍ ട്വീറ്റുകളുടെ കൊടുങ്കാറ്റ് ഒന്നടങ്ങിയതേയുള്ളൂ. അത് കൊണ്ടായിരിക്കാം, ബോളിവുഡ് ഇതിനോട് പ്രതികരിക്കാന്‍ നിന്നില്ല.

‘രാം ഗോപാല്‍ വര്‍മയെക്കുറിച്ച് കമന്റ് ചെയ്യാന്‍ ഞാനില്ല. വേറെ ധാരാളം നല്ല കാര്യങ്ങളുണ്ടല്ലോ സംസാരിക്കാന്‍. ഇതിനു മറുപടി പറഞ്ഞു ആ ട്വീറ്റിന് ഒരു അംഗീകാരം കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല’, എന്ന് സോനം കപൂര്‍.
താനീ ട്വീറ്റ് കണ്ടിട്ടും കൂടിയില്ല എന്ന് കൊങ്കണ സെന്‍ ശര്‍മ പറഞ്ഞു.
‘എന്നാല്‍ സെക്സിസ്റ്റ് കമന്റ് നടത്തിയിട്ടുണ്ടെങ്കില്‍ അത് അപലപനീയം തന്നെ’, അവര്‍ കൂട്ടിചേര്‍ത്തു.