നടക്കാൻ പഠിച്ചതിന്റെ പിറ്റേന്ന് മുതൽ പുറത്തിറങ്ങാൻ പറ്റിയിട്ടില്ല; കോവിഡ് കാലത്തേക്ക് കണ്ണുംനട്ട് ഒരച്ഛനും മകനും

ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുകയാണ് അച്ഛനും മകനും

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകൾ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി. ഇളയ മകനൊപ്പമുള്ള രസകരമായൊരു ചിത്രമാണ് ഇത്തവണ രമേഷ് പിഷാരടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവയ്ക്കുന്നത്.

“നടക്കാൻ പഠിച്ചതിന്റെ പിറ്റേന്ന് മുതൽ പുറത്തിറങ്ങാൻ പറ്റിയിട്ടില്ല,”എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തിൽ കാണാനാവുക.

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody with son photos instagram story

Next Story
ഇനി കാണുമ്പോൾ കുട്ടിക്കാല കൗതുകങ്ങളിലേക്ക് മടങ്ങണം; ഡിക്യുവിനോട് സുപ്രിയPrithviraj, Supriya, Dulquer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express