Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘മുകൾ’ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു; മകനൊപ്പമുള്ള ചിത്രവുമായി പിഷാരടി

രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്

Ramesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്‌ക്കോ ചിന്തയ്‌ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണ് നടനും സംവിധായകനും അവതാരകനുമായ പിഷാരടി. മിക്കപ്പോഴും രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി ചിത്രങ്ങൾക്ക് നൽകുക. ഇപ്പോഴിതാ, മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. ഒരു പാർക്ക് ബഞ്ചിൽ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന്, ‘മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു’ എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ.

പതിവുപോലെ. പിഷാരടിയുടെ ക്യാപ്ഷൻ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ‘ചോള രാജവംശത്തെ വല്ലോം കണ്ടാൽ കുഞ്ഞന്‌ ഇത്തിരി പോപ്പ്കോൺ വാങ്ങിച്ച്‌ കൊടുത്തേരെ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: സകുടുംബം പിഷാരടി; പിഷുവിന്റെ കാലെവിടെയെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody with his son latest photos

Next Story
സംസാരിക്കാൻ ‘പ്രത്യേകിച്ച്’ ഒന്നും ഇല്ലാതെ ഒരാളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്തിട്ട് എത്ര നാളായി?; അഹാന ചോദിക്കുന്നുAhaana Krishna, അഹാന കൃഷ്ണ, Ahaana Krishna bridal shoot, Ahaana Krishna wedding photos, Ahaana Krishna instagram, ahaana photos, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com