Latest News

ചുമ്മാ ക്യാറ്റും കൊണ്ടിരിക്കുവാണെന്ന് പിഷാരടി; ബ്ലാക്ക്‌ ക്യാറ്റ് ഒക്കെയുള്ള വല്യ ആളാണല്ലേ എന്ന് ആരാധകർ

പതിവുപോലെ പിഷാരടിയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Ramesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്‌ക്കോ ചിന്തയ്‌ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണ് നടനും സംവിധായകനും അവതാരകനുമായ പിഷാരടി. സോഷ്യൽ മീഡിയയ്ക്ക് പിഷാരടി ക്യാപ്ഷൻ സിംഹമാണ്. രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി ചിത്രങ്ങൾക്ക് നൽകാറുള്ളത്.

ഇപ്പോഴിതാ, ഒരു പൂച്ചയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം. “ചുമ്മാ ക്യാറ്റും കൊണ്ടിരിക്കുവാണ്,” എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ. ഓഹാേ ബ്ലാക്ക്‌ ക്യാറ്റ് ഒക്കെയുള്ള വല്യ ആളാണല്ലേ, വീട്ടിൽ ബ്ലാക് ക്യാറ്റുള്ള വേറെ ഏത് നടനുണ്ട് കേരളത്തിൽ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: സകുടുംബം പിഷാരടി; പിഷുവിന്റെ കാലെവിടെയെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody with a black cat funny caption

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com