നടനും സംവിധായകനുമായ സലിം കുമാറിന്റെ ജന്മദിനമായിരുന്നു ഇന്നലെ. സലിം കുമാറിന്റെ 52-ാം ജന്മദിനത്തിൽ തന്റെ ഗുരുവിന് ആശംസകൾ നേർന്നുകൊണ്ട് രമേഷ് പിഷാരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
“എനിക്ക് പരസ്യമായി ഗുരു പൂജ ചെയ്യണം. പിറന്നാളാശംസകൾ,” എന്നാണ് പിഷാരടി കുറിക്കുന്നത്.
സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ നിന്നുമാണ് പിഷാരടിയുടെയും തുടക്കം. നാലുവർഷത്തോളം സലിം കുമാറിനൊപ്പം രമേഷ് പിഷാരടി പ്രവർത്തിച്ചു. പിന്നീട് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ് രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.