Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

‘ഉണർന്നിരുന്നപ്പോഴും സ്വപ്നങ്ങൾ കണ്ടു’; ജോജുവിന് പിഷാരടിയുടെ കിടിലൻ പിറന്നാൾ ആശംസകൾ

ജോജുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പിഷാരടി അദ്ദേഹത്തിന്റെ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്

Ramesh Pisharody, Joju George, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody family photos, രമേഷ് പിഷാരടി, Ramesh pisharadi, ramesh pisharady, Indian express malayalam, IE Malayalam

പൃഥ്വിരാജിന്റെ ജന്മദിനത്തിന് രമേഷ് പിഷാരടി നേർന്ന ആശംസ പോസ്റ്റിന്റെ പുകിലൊന്ന് കഴിഞ്ഞു വരുന്നതേയുള്ളൂ. അപ്പോഴേക്കും മറ്റൊരു പിറന്നാൾ ആശംസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ക്യാപ്ഷൻ സിംഹമായ പിഷാരടി. ഇന്ന് നടൻ ജോജു ജോർജിന്റെ ജന്മദിനമാണ്. ജോജുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് പിഷാരടി ജന്മദിനാശംസകൾ നേർന്നത്.

Read More: ഇതുപോലൊന്ന് മുൻപ് കേട്ടുകാണില്ല; പൃഥ്വിരാജിന് പിഷാരടിയുടെ ബോംബാസ്റ്റിക് ആശംസ

തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ജോജുവും പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Day Of the Year Thank God @abba_joju @femi_javed

A post shared by JOJU (@joju_george) on

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ ഡിക്ഷണറി മൊത്തം തപ്പിയാണ് കഴിഞ്ഞദിവസം പൃഥ്വിയ്ക്കുള്ള ആശംസ രമേഷ് പിഷാരടി തയ്യാറാക്കിയത്.

തമാശകളുടെ ഹോൾസെയിൽ കടയാണ് രമേഷ് പിഷാരടി. എന്തു പറയുമ്പോഴും ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ.

Read More: ഭാര്യയ്ക്ക് പ്രായമാകുന്നു എന്ന് പിഷാരടി; ഈയിടെ ഇംഗ്ലീഷ് ഇത്തിരി കൂടുന്നുണ്ടെന്ന് ആരാധകർ

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody wishes joju george a very happy birthday

Next Story
വിസ്മയിപ്പിച്ച് വിസ്മയ; തായ് ആയോധകലയിൽ തിളങ്ങി താരപുത്രിvismaya mohanlal, വിസ്മയ മോഹൻലാൽ, mohanlal daughter, മോഹൻലാലിന്റെ മകൾ, pranav mohanlal, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com