scorecardresearch
Latest News

ഭാര്യയ്ക്ക് പ്രായമാകുന്നു എന്ന് പിഷാരടി; ഈയിടെ ഇംഗ്ലീഷ് ഇത്തിരി കൂടുന്നുവെന്ന് ആരാധകർ

വളരെ അപൂർവമായേ കുടുംബത്തോടൊപ്പമുള്ള ചിത്രം പിഷാരടി പങ്കുവയ്ക്കാറുള്ളൂ. പിഷാരടിയ്ക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്

ഭാര്യയ്ക്ക് പ്രായമാകുന്നു എന്ന് പിഷാരടി; ഈയിടെ ഇംഗ്ലീഷ് ഇത്തിരി കൂടുന്നുവെന്ന് ആരാധകർ

തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ.

Read more: ഷാരൂഖ് ഖാന് പകരം സംവിധായകൻ ആദ്യം തീരുമാനിച്ചത് ഒരു ഹോളിവുഡ് താരത്തെ

ഇത്തവണ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പിഷാരടിയുടെ പോസ്റ്റ്. തന്റെ തോളിൽ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന് നർമം കലർത്തിക്കൊണ്ടാണ് പിഷാരടിയുടെ പിറന്നാൾ കുറിപ്പ്. ഭാര്യയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

Woman on my shoulder Is getting older ….

A post shared by Ramesh Pisharody (@rameshpisharody) on

ചിത്രത്തിന്റെ ഇംഗ്ലീഷ് ക്യാപ്ഷൻ കണ്ട് പിഷാരടിയ്ക്ക് ഇംഗ്ലീഷ് കുറച്ച് കൂടുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ പിറന്നാളിന് കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ പിഷാരടി പങ്കുവച്ച ആശംസ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചിരിയുണർത്തിയിരുന്നു.

Read More: ഇതുപോലൊന്ന് മുൻപ് കേട്ട് കാണില്ല; പൃഥ്വിരാജിന് പിഷാരടിയുടെ ബോംബാസ്റ്റിക് ആശംസ

വളരെ അപൂർവമായേ കുടുംബത്തോടൊപ്പമുള്ള ചിത്രം പിഷാരടി പങ്കുവയ്ക്കാറുള്ളൂ. പിഷാരടിയ്ക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്.

 

View this post on Instagram

 

ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം #firstoninsta

A post shared by Ramesh Pisharody (@rameshpisharody) on

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ramesh pisharody wife birthday wishes