നടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രമേഷ് പിഷാരടി. പിഷാരടിയുടെ തമാശകള്‍ കേട്ടു ചിരിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ‘സ്റ്റാന്‍ഡ് അപ്പ് കോമഡി’ എന്ന കലാ രൂപം ശ്രദ്ധ നേടുന്നത് പിഷാരടിയിലൂടെയാണ്. എന്നാൽ തനിക്ക് ചില വ്യത്യസ്‌തമായ കഴിവുകളുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പിഷാരടി.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലാണ് പിഷാരടി തന്റെ പ്രകടനം കാഴ്ചവച്ചത്. ഹിപ്പ് ഹോപ്പ് ഡാൻസ് സ്റ്റൈലിൽ ചെയ്യുന്ന ഫ്ളോർ വർക്ക് വളരെ അനായസമായി ചെയ്യുകയാണ് പിഷാരടി. ഇതു കണ്ട് അതിശയത്തോടെ നോക്കുന്ന റിമിയെയും നവ്യയെയും വീഡിയോയിൽ കാണാം.
പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഡാൻസ് കളിക്കുന്നവർക്കിടയിൽ കയറി താൻ ഇത്തരം പ്രകടനങ്ങൾ കാണിച്ച് കൈയ്യടി വാങ്ങുമായിരുന്നെന്ന് പിഷാരടി പറയുന്നു. നീണ്ട 25 വർഷങ്ങൾക്കു ശേഷമാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇനിയും പിഷാരടിയിൽ നിന്ന് ഇത്തരം അടിപൊളി പ്രകടനങ്ങൾ പ്രതീക്ഷിക്കുന്ന എന്ന നവ്യയുടെ വാക്കുകളിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
എഴുത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പിഷാരടി. താരത്തിന്റെ ‘ചിരിപുരണ്ട ജീവിതങ്ങൾ’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത് മമ്മൂട്ടിയായിരുന്നു. ‘പഞ്ചവർണതത്ത’, ‘ഗാനഗന്ധർവൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പിഷാരടി സംവിധായകനായി. ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറ’ത്തിലാണ് പിഷാരടി അവസാനമായി അഭിനയിച്ചത്.