സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവാണ് മലയാളികളുടെ പ്രിയ താരമായ കുഞ്ചാക്കോ ബോബന്‍. രസകരമായ അടിക്കുറിപ്പുകളും ചാക്കോച്ചന്‍ തന്റെ ചിത്രങ്ങള്‍ക്കായി തിരഞ്ഞെടുക്കാറുണ്ട്. ചാക്കോച്ചനും ഭാര്യ പ്രിയയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ ഇവനെന്തോ കാര്യം സാധിക്കാനുണ്ട്. ഈ ചിത്രത്തിനു ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുളള കമന്റ് ഇതാണ്’ എന്ന രസകരമായ അടിക്കുറിപ്പാണ് ചാക്കോച്ചന്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്. അടിക്കുറിപ്പുകളുടെ രാജാവ് എന്നു സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്ന നടന്‍ രമേഷ് പിഷാരടി ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. ‘ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍’ എന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സംഭാഷണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുളള കമന്റാണ് പിഷാരടി കുറിച്ചിരിക്കുന്നത്.ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
ഒറ്റ്, ന്നാ താന്‍ കേസ് കൊട് എന്നിവയാണ് ചാക്കോച്ചന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചത്.