നടനും അവതാരകനുമായ രമേഷ് പിരാടി സംവിധായകനാകാൻ പോകുന്നു. മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് പഞ്ചവർണ്ണതത്ത എന്നാണ്. കുഞ്ചാക്കോ ബോബനും ജയറാമുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. വളരെ വ്യത്യസ്ഥമായൊരു രീതിയിലാണ് സംവിധായകനായുള്ള തന്രെ അരങ്ങേറ്റത്തെപ്പറ്റി രമേഷ് പിഷാരടി വിവരിക്കുന്നത്.

തന്റെ ഫെയിസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രമേഷ് പിഷാരടി ഈ സർപ്രൈസ് പുറത്ത് വിടുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ചേർന്നാണ് പുതിയ സിനിമയെപ്പറ്റിയുള്ള വാർത്ത പുറത്ത് വിടുന്നത്.

പാട്ടുകൾക്ക് പ്രധാന്യം നൽകുന്ന ചിത്രമാണ് ഇതെന്ന് രമേഷ് പിഷാരടി പറയുന്നുണ്ട്. എം. ജയചന്ദ്രനാണ്
ചിത്രത്തിലെ 3 ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചനാണ് നിർവഹിക്കുന്നത്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്ഥമായ ഒരു അവതരണ ഗാനം ഉണ്ടെന്നും ഇത് നാദിർഷയായിക്കും ചെയ്യുക എന്നും രമേഷ് പിഷാരടി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ