നടനും സംവിധായകനുമായ പിഷാരടി പുതിയ സംരംഭത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പേര് കേക്ക് റീല്‍സ് എന്നാണ്. ഫാരന്‍ഹീറ്റ് 375 എന്ന റെസ്റ്റോറന്റിന്റെ പങ്കാളിത്തതോടെ തുടങ്ങുന്ന കഫേ കേക്കുകള്‍ക്ക് മാത്രമായുളള കേന്ദ്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ജൂലൈ 15 വൈകുന്നേരം 6.30 നാണ് ഉദ്ഘാടനം. തുടര്‍ന്ന് വിപുലമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ രസകരമായ അടിക്കുറിപ്പുകളോടെ എത്താറുളള പിഷാരടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വാര്‍ത്ത അറിയിച്ചത്. മധുരമുളള ഒരു സ്വപ്‌നം കൂടി യാത്ഥാര്‍ഥ്യമാകുന്നു എന്ന അടിക്കുറിപ്പ് നല്‍കിയ വീഡിയോയില്‍ പിഷാരടി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. കേക്കിന്റെ ചരിത്രം പറഞ്ഞ് വളരെ ആകര്‍ഷകമായ രീതിയില്‍ തന്റെ സംരംഭം പിഷാരടി പരിചയപ്പെടുത്തുന്നു. സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
കേക്കുകളിലൂടെ പിഷാരടി ജനശ്രദ്ധ നേടുന്നത് ഇത് ആദ്യമായിട്ടല്ല. മുൻപ് ഭാര്യ സൗമ്യയുടെ പിറന്നാളിന് വെറൈറ്റി കേക്ക് തന്നെയാണ് പിഷാരടി ഒരുക്കിയത്. മുട്ടയിട്ടിരിക്കുന്ന കോഴി ആയിരുന്നു കേക്കിന്റെ തീം.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.
പിഷാരടി നായകനായ ‘നോ വേ ഔട്ട്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്. സിബിഐ 5: ദ ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രത്തിലും പിഷാരടി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.