ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. ആ വിളിയിൽ കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് രമേഷ് പിഷാരടിയുടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ പിഷാരടി മറക്കാറില്ല. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായാണ് രമേഷ് പിഷാരടി വീണ്ടും എടുത്തിരിക്കുന്നത്. മകനൊപ്പമുള്ള ചിത്രത്തിന് തുഞ്ചത്തെടുത്തച്ഛൻ എന്നാണ് പിഷാരടി നൽകിയ അടിക്കുറിപ്പ്.

ഇതാണ് തുഞ്ചത്തെടുത്തച്ഛനല്ലോ തോളത്തെടുത്തച്ഛനല്ലേ എന്ന് തിരുത്തി ആരാധകരും രംഗത്തുണ്ട്. എന്തായാലും ചിത്രവും കമന്റുകളും സോഷ്യൽ മീഡിയയിൽ ഒരു ചിരിക്കുള്ള കോളൊരുക്കി കഴിഞ്ഞു.

തുഞ്ചത്തെടുത്തച്ഛൻ…

Posted by Ramesh Pisharody on Friday, October 23, 2020

വാക്തോരണികളാലും മലയാളഭാഷയിൽ പുതിയ വാക്കുകൾ ചമച്ചുമൊക്കെ പിഷാരടിയ്ക്ക് ചെക്ക് വയ്ക്കുകയാണ് ആരാധകരും. സന്തതിഗർദ്ദനാരോഹണം, ബഹുത്തച്ഛാ, തലയിലെടുത്തച്ഛൻ, കുമാരനുമാശാനും എന്നിങ്ങനെ പ്രാസമൊപ്പിച്ച് പുത്തൻ ക്യാപ്ഷനുകൾ ആരാധകരും പിഷാരടിയ്ക്കായി സംഭാവന നൽകിയിട്ടുണ്ട്.

Read more: അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; ചാക്കോച്ചൻ-നയൻതാര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷൻ

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook