ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല; ഗുരുവിനൊപ്പമുള്ള ഓർമചിത്രവുമായി രമേഷ് പിഷാരടി

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ചിരുന്ന കാലത്തു നിന്നുള്ളതാണ് ചിത്രം

Ramesh Pisharody, Salim kumar, Ramesh Pisharody salimkumar

സിനിമകളിലും വേദികളിലും എവിടെയുമാകട്ടെ, തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ. പിഷാരടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്.

‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,” എന്ന ക്യാപ്ഷനോടൊപ്പം പഴയൊരു സ്റ്റേജ് പെർഫോമൻസിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. നടൻ സലിം കുമാറിനെയും ചിത്രത്തിൽ കാണാം.

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ചു തുടങ്ങിയ കലാകാരനാണ് പിഷാരടി.

രമേഷ് പിഷാരടി പിന്നീട് ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody shares stage memory with salimkumar

Next Story
സുശാന്തിന്റെ ആത്മഹത്യ: റിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തുrhea chakraborty, rhea chakraborty fir, sushant singh rajput, sushant singh rajput case, sushant singh, സുശാന്ത് സിങ് രജ്‌പുത്, റിയ ചക്രവർത്തി, sushant singh rajput news, amit shah, Rhea Chakraborty, സുശാന്ത് ആത്മഹത്യ സിബിഐ അന്വേഷണം, Indian express malayalam, IE malayalam, rhea chakraborty sushant singh rajput, sushant singh rajput suicide, sushant singh rajput death case, sushant singh rajput news
The moderation of comments is automated and not cleared manually by malayalam.indianexpress.com