ഇതൊരു ഫാമിലി എന്റർടെയ്നർ ചിത്രം; സകുടുംബം പിഷാരടി

അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് ഇതാദ്യമാണെന്നും പിഷാരടി പറയുന്നു

ramesh pisharody, ramesh pisharody family

തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ.

ഇത്തവണ തന്റെ കുടുംബചിത്രമാണ് പിഷാരടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യയും മക്കളുമായി ചിരിയോടെ നിൽക്കുന്ന ഫോട്ടോയെ ‘ഇതൊരു ഫാമിലി എന്റർടെയ്നർ ചിത്രം’ എന്നാണ് പിഷാരടി വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് ആദ്യമാണെന്നും പിഷാരടി പറയുന്നു.

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: സ്പെയിനിലും പിടിയുള്ള പ്രൊഫസർ ഫെഡറിക്കും സംഘവും; ‘ചാവോ ബെല്ല’ ഗാനവുമായി പിഷാരടിയും ധർമ്മജനും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody shares family photo

Next Story
ഇതെന്റെ സ്നേഹക്കൂട്; കുടുംബ ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്Poornima Indrajith, Indrajith, Poornima Indrajith family
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express