/indian-express-malayalam/media/media_files/uploads/2022/05/Ramesh-Pisharody.jpg)
നടനും സംവിധായകനും അവതാരകനുമായ രമേശ് പിഷാരടിയുടെ പോസ്റ്റുകളും അതിന്റെ അടിക്കുറിപ്പുകളും പലപ്പോഴും സോഷ്യൽ മീഡിയയ്ക്ക് ചിരികോള് സമ്മാനിക്കുന്നവയാണ്. ചിത്രങ്ങൾക്ക് രസകരമായ ക്യാപ്ഷനുകൾ നൽകുന്ന പിഷാരടിയെ 'ക്യാപ്ഷൻ സിങ്കം' എന്നാണ് ട്രോളന്മാർ വിശേഷിപ്പിക്കുന്നത്. പതിവുപോലെ, രസകരമായൊരു പുതിയ ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് പിഷാരടി.
ഒരു ജിറാഫിന് അരികെ നിൽക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്. ഉന്നത തല യോഗം എന്നാണ് പിഷാരടി ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. 'മുകളീന്നുള്ള ഉത്തരവ് കിട്ടിയിട്ടാണോ യോഗം കൂടിയത്?' എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.
അടുത്തിടെ റിലീസിനെത്തിയ അർച്ചന നോട്ടൗട്ട് 31, സിബിഐ 5 ദ ബ്രെയിൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ പിഷാരടി അവതരിപ്പിച്ചിരുന്നു. പിഷാരടി നായകനായ 'നോ വേ ഔട്ടും' ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്.
Read more: നിങ്ങൾ എന്റെ മസിലിലല്ല മനസ്സിലാണ്; ചാക്കോച്ചനൊപ്പം മസ്സിൽപിടിച്ച് രമേഷ് പിഷാരടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us