കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ സർക്കാർ നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കവരും വീട്ടിലിരുന്ന് മടുത്തു. ബോറടി മാറ്റാൻ ഫെയ്‌സ്ബുക്കില്‍ വീണ്ടും കുത്തിപ്പൊക്കല്‍ പരിപാടി തുടങ്ങിയിട്ടുണ്ട്. കൂട്ടുകാരുടെ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതാണ് ഈ കൊറോണക്കാലത്തെ മിക്കവരുടേയും ഹോബി. ഇതാണ് നിങ്ങളുടെ പണ്ടത്തെ രൂപം എന്ന് പറഞ്ഞ് രസംപിടിക്കുകയാണ്.

എന്നാൽ എന്റെ ചിത്രം കുത്തിപ്പൊക്കാൻ എനിക്കാരുടേയും സഹായം വേണ്ട എന്നാണ് നടൻ രമേഷ് പിഷാരടിയുടെ നിലപാട്. കഴിഞ്ഞദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ തന്നെ ഒരു പഴയകാല ചിത്രം പോസ്റ്റ് ചെയ്തു. കാലുകള്‍ ഇരുവശത്തേക്കും നീട്ടി വച്ചാണ് ചിത്രത്തിൽ അദ്ദേഹം ഇരിക്കുന്നത്. ‘ചിരിക്കുന്നതിന്റെ അർഥം എപ്പോഴും നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് മാത്രമായിക്കൊള്ളണമെന്നില്ല, ചിലപ്പോൾ നിങ്ങൾ ശക്തരാണ് എന്നാകാ’മെന്ന അടിക്കുറിപ്പോടെയാണ് രമേഷ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്.

എല്ലാ കുത്തിപ്പൊക്കൽ ടീമിനും ചിത്രം സമർപ്പിക്കുന്നു എന്നു കൂടി ഇതിനോടൊപ്പം എഴുതിയിട്ടുണ്ട്. ഇതിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. കരാട്ടെ ആയിരുന്നല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook