Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഇപ്പോ ഇതാണോ ട്രെൻഡ്?; പിഷാരടിയോട് ആരാധകർ

മമ്മൂട്ടി എടുത്ത രമേഷ് പിഷാരടിയുടെ ചിത്രം ശ്രദ്ധ നേടുന്നു

Ramesh Pisharody Mammootty

മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴെല്ലാം അത് വൈറലാവാറുണ്ട്. അടുത്തിടെ ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്നൊരു ചിത്രം മമ്മൂട്ടി ഷെയർ ചെയ്യുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. സമാനമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ ചിത്രമാണിതെന്ന് പിഷാരടി പറയുന്നു.

“അറിവിന്റെ സാഗരം. മെഗാസ്റ്റാറിന്റെ ക്ലിക്ക്,” എന്നാണ് പിഷാരടി കുറിക്കുന്നത്.

ക്യാമറമാൻ നമ്മുടെ ആളാണല്ലേ എന്ന കമന്റുമായി ആരാധകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. ലൈബ്രറി ഫോട്ടോ ആണേോ ഇപ്പോൾ ട്രെൻഡ്?, നിൽക്കുന്ന പോസിൽ മാറ്റം ഉള്ളോണ്ട് ആളു മാറിയില്ല പിഷൂ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.

Read more: ‘അറിവിന്റെ കടലിലെ ഒരു തുള്ളി; സെൽഫ് പോട്രെയ്റ്റ്:’ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് പിഷാരടി. മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രവും രമേഷ് പിഷാരടി സംവിധാനം ചെയ്തിരുന്നു.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെയാണ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നത്.

Read more: ‘മുകൾ’ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു; മകനൊപ്പമുള്ള ചിത്രവുമായി പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody poses for mammootty viral photo

Next Story
സർ ജി, ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്; ഫഹദിനോട് നസ്രിയFahad Nazriya,
The moderation of comments is automated and not cleared manually by malayalam.indianexpress.com