Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ക്യാപ്ഷൻ സിങ്കം പിഷാരടി വീണ്ടും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന മുന്നറിയിപ്പുമായി ആരാധകർ

കാടിനു നടുവിൽ അരുവിയിലെ പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.

കാടിനു നടുവിൽ അരുവിയിലെ പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നൊരു ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. യോഗയ്ക്ക് ഇംഗ്ലീഷിൽ മെഡിറ്റേഷൻ എന്നു പറയുമെങ്കിൽ, ഇവിടെ പിഷാരടി തന്റെ അവസ്ഥയ്ക്കനുസരിച്ച് അതിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ‘മടിറ്റേഷൻ’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

പതിവുപോലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. “മടിറ്റേഷൻ ചെയ്തു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് നോക്കിയില്ലെങ്കിൽ പിന്നീടങ്ങോട്ട് വീട്ടിലെ ചുമരിൽ മഡിറ്റേഷൻ ചെയ്യാം,” എന്ന മുന്നറിയിപ്പ് വരെയുണ്ട് കമന്റുകളുടെ കൂട്ടത്തിൽ.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody new funny photo caption

Next Story
ചെറു പുഞ്ചിരിയുമായി അമ്മയ്ക്കൊപ്പം, ഹിറ്റ് മലയാള സിനിമയിലെ നായികയെ മനസ്സിലായോ?Meghana Raj, മേഘ്ന രാജ്, Chiranjeevi Sarja, ചിരഞ്ജീവി സർജ, Meghana Raj instagram, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express