Latest News

ആൽ തൊട്ട ഭൂപതി നാനെടാ എന്ന് രമേഷ് പിഷാരടി; ക്യാപ്ഷൻ കണ്ടുപിടിച്ച ശേഷമാണോ ഫോട്ടോ എടുക്കുന്നതെന്ന് ആരാധകർ

സാധാരണ മനുഷ്യർ ഫോട്ടോയ്ക്ക് ചേർന്ന ക്യാപ്ഷൻ ഇടുമ്പോൾ ഇവിടെ ഒരാൾ ആദ്യം ക്യാപ്ഷൻ കണ്ടുപിടിച്ച ശേഷമാണ് ഫോട്ടോ എടുക്കുന്നതെന്ന് തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.

ആൽമരത്തിന് അരികെ നിന്ന് സ്റ്റൈലായി പോസ് ചെയ്തു കൊണ്ടുള്ള ഒരു ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഇത്തവണയും ക്യാപ്ഷൻ അൽപ്പം വെറൈറ്റിയാണ്, “ആൽ തൊട്ട ഭൂപതി നാനെടാ,” എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയ അടിക്കുറിപ്പ്.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

ആൽ തൊട്ട ഭൂപതി നാനെടാ….

Posted by Ramesh Pisharody on Wednesday, December 9, 2020

ആരാധകരും രസകരമായ കമന്റുകളാണ് ചിത്രത്തിന് നൽകി കൊണ്ടിരിക്കുന്നത്. “സാധാരണ മനുഷ്യർ ഫോട്ടോയ്ക്ക് ചേർന്ന ക്യാപ്ഷൻ ഇടുമ്പോൾ ഇവിടെ ഒരാൾ ആദ്യം ക്യാപ്ഷൻ കണ്ടുപിടിച്ച ശേഷം ആണ് ഫോട്ടോ എടുക്കുന്നത് എന്ന് തോന്നുന്നു,” എന്നാണ് ഒരാളുടെ കമന്റ്. “ആരാന്റെ തോട്ടത്തിലെ ആൽ തൊട്ട്‌‌ നിന്നിട്ട്‌ അതിന്റെ ഭൂപതി വന്ന് ആരടാന്ന് നോക്കുന്നുണ്ടാവും,”എന്നാണ് മറ്റൊരാളുടെ കമന്റ്.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ; ‘മണി ഹെയ്സ്റ്റ്’ ടീമിന് മഞ്ജു വാര്യരെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody latest photo instagram viral comments

Next Story
അമ്മായിയമ്മയുടെ സാരികൾ അടിച്ചു മാറ്റാവുന്നതാണ്; അമ്മയ്ക്ക് അതറിയാമെന്ന് സുപ്രിയPrithviraj, പൃഥ്വിരാജ്, Supriya Menon, സുപ്രിയ മേനോൻ, Mallika Sukumaran, മല്ലിക സുകുമാരൻ, Kuruthi, കുരുതി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com