മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രമാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. “ആ ലുക്ക് ഒന്ന് നോക്ക്,” എന്ന അടിക്കുറിപ്പോട് കൂടിയാണ് മെഗാ താരത്തോടൊപ്പമുള്ള ചിത്രം പിഷാരടി പങ്കുവച്ചിട്ടുള്ളത്.
View this post on Instagram
പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഏറെ സ്വീകാര്യതയാണ് ആരാധകർക്ക് ഇടയിലുള്ളത്. വേറിട്ട, നർമ്മം കലർന്ന അടിക്കുറിപ്പുകളോടെയാണ് പലപ്പോഴും രമേഷ് പിഷാരടി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. അടുത്തിടെ വീട്ടിലെ വളർത്തുനായയെ കളിപ്പിക്കുന്നതിന്റെ വീഡിയോയാണ് രമേഷ് പിഷാരടി പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായാട്ട് എന്നായിരുന്നു വീഡിയോയ്ക്ക് പിഷാരടി നൽകിയ അടിക്കുറിപ്പ്.
View this post on Instagram
‘നര വന്നവന്റെ നായാട്ട്…നരനായാട്ട്’,’പണിക്കൊന്നും പോവാതെ വീട്ടിൽ ഇങ്ങനെ നായാട്ടും നടത്തിയിരുന്നോ’ എന്നൊക്കെയാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റ്.
Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി
ആൽമരത്തിന് അരികെ നിന്ന് സ്റ്റൈലായി പോസ് ചെയ്തു കൊണ്ടുള്ള ഒരു ചിത്രവും പിഷാരടി അടുത്തിടെ പങ്കുവച്ചിരുന്നു, “ആൽ തൊട്ട ഭൂപതി നാനെടാ,” എന്ന അടിക്കുറിപ്പോടെ.
ആൽ തൊട്ട ഭൂപതി നാനെടാ….
Posted by Ramesh Pisharody on Wednesday, December 9, 2020
ആരാധകരും രസകരമായ കമന്റുകളാണ് ചിത്രത്തിന് നൽകിയത്. “സാധാരണ മനുഷ്യർ ഫോട്ടോയ്ക്ക് ചേർന്ന ക്യാപ്ഷൻ ഇടുമ്പോൾ ഇവിടെ ഒരാൾ ആദ്യം ക്യാപ്ഷൻ കണ്ടുപിടിച്ച ശേഷമാണ് ഫോട്ടോ എടുക്കുന്നതെന്ന് തോന്നുന്നു,” എന്നാണ് ഒരാളുടെ കമന്റ്.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.