scorecardresearch

‘നായാട്ട്’ വീഡിയോയുമായി രമേഷ് പിഷാരടി; വല്യ പുള്ളിയാണല്ലേയെന്ന് ആരാധകർ

എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

നടനും സംവിധായകനുമായ രമേഷ് പിഷാരടി ചിരിവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ഏറെ സ്വീകാര്യതയാണ് ആരാധകർക്ക് ഇടയിലുള്ളത്. വേറിട്ട, നർമ്മം കലർന്ന അടിക്കുറിപ്പുകളോടെയാണ് പലപ്പോഴും രമേഷ് പിഷാരടി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, വീട്ടിലെ വളർത്തുനായയെ കളിപ്പിക്കുന്നതിന്റെ വീഡിയോയാണ് രമേഷ് പിഷാരടി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നായാട്ട് എന്നാണ് വീഡിയോയ്ക്ക് പിഷാരടി നൽകിയ അടിക്കുറിപ്പ്.

‘നര വന്നവന്റെ നായാട്ട്…നരനായാട്ട്’,’പണിക്കൊന്നും പോവാതെ വീട്ടിൽ ഇങ്ങനെ നായാട്ടും നടത്തിയിരുന്നോ’ എന്നൊക്കെയാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റ്.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

ആൽമരത്തിന് അരികെ നിന്ന് സ്റ്റൈലായി പോസ് ചെയ്തു കൊണ്ടുള്ള ഒരു ചിത്രവും പിഷാരടി അടുത്തിടെ പങ്കുവച്ചിരുന്നു, “ആൽ തൊട്ട ഭൂപതി നാനെടാ,” എന്ന അടിക്കുറിപ്പോടെ.

ആൽ തൊട്ട ഭൂപതി നാനെടാ….

Posted by Ramesh Pisharody on Wednesday, December 9, 2020

ആരാധകരും രസകരമായ കമന്റുകളാണ് ചിത്രത്തിന് നൽകിയത്. “സാധാരണ മനുഷ്യർ ഫോട്ടോയ്ക്ക് ചേർന്ന ക്യാപ്ഷൻ ഇടുമ്പോൾ ഇവിടെ ഒരാൾ ആദ്യം ക്യാപ്ഷൻ കണ്ടുപിടിച്ച ശേഷമാണ് ഫോട്ടോ എടുക്കുന്നതെന്ന് തോന്നുന്നു,” എന്നാണ് ഒരാളുടെ കമന്റ്.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ; ‘മണി ഹെയ്സ്റ്റ്’ ടീമിന് മഞ്ജു വാര്യരെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ramesh pisharody latest insta video playing with his pet dog