ചാക്കോച്ചന്റെ ഇസുവിന് ആനവണ്ടി സമ്മാനിച്ച് പിഷാരടി

‘എ രമേഷ് പിഷു എന്റർപ്രൈസ്’ എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബൻ വിശേഷിപ്പിക്കുന്നത്

Kunchacko boban, ramesh pisharody, Kunchacko boban son izahaak

മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.

കുഞ്ഞ് ഇസഹാഖിന് ചാക്കോച്ചന്റെ സുഹൃത്തും നടനും സംവിധായകനുമൊക്കെയായി രമേഷ് പിഷാരടി നൽകിയ ഒരു സമ്മാനത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ‘എ രമേഷ് പിഷു എന്റർപ്രൈസ്’ എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബൻ വിശേഷിപ്പിക്കുന്നത്. മരത്തിൽ തീർത്ത ഒരു കുഞ്ഞു കെഎസ്ആർടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി സമ്മാനമായി നൽകിയിരിക്കുന്നത്.

 

View this post on Instagram

 

Play-things for Junior A Ramesh Pishu enterprise

A post shared by Kunchacko Boban (@kunchacks) on

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും രമേഷ് പിഷാരടിയും.

 

View this post on Instagram

 

ഈസൂന്റെ അച്ഛന് പിറന്നാൾ ആശംസകൾ …

A post shared by Ramesh Pisharody (@rameshpisharody) on

മുൻപും മകനൊപ്പമുള്ള പ്ലേ ടൈം വിശേഷങ്ങൾ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

….Toddler Tackler…

A post shared by Kunchacko Boban (@kunchacks) on

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.

ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു, “ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Read more: ഓ പ്രിയേ, അന്ന് ഞാനറിഞ്ഞില്ലല്ലോ; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody gaves surprise gift to kunchacko boban son izahaak

Next Story
നടി കോയൽ മാലിക്കിനും കുടുംബാംഗങ്ങൾക്കും കോവിഡ്Koel Mallick, Koel Mallick coronavirus, Koel Mallick twitter, Koel Mallick husband, Koel Mallick family coronavirus, Koel Mallick actor
The moderation of comments is automated and not cleared manually by malayalam.indianexpress.com