പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. എല്ലാവർക്കും റമസാൻ ആശംസകൾ നേർന്നു കൊണ്ടുള്ള ചിത്രത്തിനു താഴെ പതിവുപോലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇരിക്കുന്ന ചിത്രത്തിൽ പിഷാരടിയുടെ കാൽ എവിടെ പോയി എന്നാണ് ഒരു കൂട്ടം ആരാധകരുടെ ചോദ്യം.
റമസാൻ ആശംസയോ? അപ്പോ വിഷു ആശംസ എവിടെ പോയി എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ ചോദ്യം.
Read more: എനിക്ക് ചാക്കോച്ചനോട് കട്ട അസൂയയായിരുന്നു; മനസ്സ് തുറന്ന് പിഷാരടി
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.