മിമിക്രി വേദികളിൽ നിന്നും ടെലിവിഷൻ അവതാരകനായും പിന്നീട് നടനായും സംവിധായകനായുമൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് രമേഷ് പിഷാരടി. നടനെന്ന രീതിയിലും സംവിധായകനെന്ന രീതിയിലും മലയാളസിനിമയിൽ രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ പിഷാരടിയ്ക്ക് നല്ലൊരു ആരാധകവൃന്ദം തന്നെയുണ്ട്.
ഇപ്പോഴിതാ, രമേഷ് പിഷാരടി പുതുപുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി എന്ന വിശേഷമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഭാര്യയ്ക്ക് ഒപ്പം പുതിയ ബിഎംഡബ്ല്യുവിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന രമേഷ് പിഷാരടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി എം ഡബ്ല്യു 5 സീരിസാണ് താരം സ്വന്തമാക്കിയത്.
രമേശ് പിശാരടിയുടെ പുത്തൻ BMW കാർ.
Posted by Whitemen Entertainment on Tuesday, November 17, 2020
രണ്ട് ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എന്‍ജിനിലുമായി നാല് വേരിയന്റുകളിലാണ് ബിഎംഡബ്ല്യു ഫൈവ് സീരീസ് എത്തുന്നത്. ഇതില്‍ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.
സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.
View this post on Instagram
View this post on Instagram
രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.