സംവിധായകനും അവതാരകനും നടനും മിമിക്രിതാരവുമായ രമേഷ് പിഷാരടിയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളെക്കാൾ ഹിറ്റാണ് അതിന് രമേഷ് പിഷാരടി നൽകുന്ന ക്യാപ്ഷൻ. എന്നാൽ ഇന്ന് ജന്മദിനത്തിൽ രമേഷ് പിഷാരടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക റിമി ടോമി പങ്കുവച്ച ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

“ഈ ഫോട്ടോ ഒരുപാട് തപ്പിയിട്ടാണ് കിട്ടിയത്, അതാണ് വിഷ് ചെയ്യാൻ വൈകിയത്. യുഎസ് ഷോ കഴിഞ്ഞു സ്കിറ്റ് കോസ്റ്റ്യൂമിൽ തന്നെ എയർപോർട്ടിൽ പോകാൻ നിങ്ങൾക്കേ പറ്റൂ. ഹാപ്പി ബർത്ത്ഡേ ‘ഫാദർ പിഷാരടി’,” എന്നാണ് റിമി കുറിക്കുന്നത്.

Read more: ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല; ഗുരുവിനൊപ്പമുള്ള ഓർമചിത്രവുമായി രമേഷ് പിഷാരടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook