ധർമ്മജന്റെ അന്നം മുട്ടിക്കല്ലേ; രമേഷ് പിഷാരടിയോട് ആരാധകർ

ഒരാൾ ചോദിച്ചിരിക്കുന്നത് ‘ചേട്ടൻ വെജിറ്റേറിയൻ അല്ലേ’ എന്നാണ്. ഉരുളയ്ക്കുപ്പേരി പോലെ പിഷാരടിയുടെ മറുപടി വന്നു, ‘2018 ജൂണ്‍ 15 വരെ വെജിറ്റേറിയന്‍ ആയിരുന്നു.

Ramesh Pisharody, രമേഷ് പിഷാരടി, Dharmajan, ധർമജൻ, Actor Ramesh Pisharody, Director Ramesh Pisharody, Social Media, throwback photo, പഴയകാല ചിത്രം iemalayalam, ഐഇ മലയാളം

സംവിധായകനും അവതാരകനും, നടനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളെക്കാൾ ഹിറ്റാണ് അതിന് അദ്ദേഹം നൽകുന്ന ക്യാപ്ഷൻ. തമാശകളുടെ ഹോൾസെയിൽ കടയെന്ന് സംശയമില്ലാതെ വിളിക്കാൻ പിഷാരടിയെ. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്.

Read More: എല്ലാ കുത്തിപ്പൊക്കൽ ടീമിനും സമർപ്പിക്കുന്നു; പഴയകാലം ചിത്രം പങ്കുവച്ച് നടൻ

ലോക്ക്ഡൌൺ കാലത്ത് രമേഷ് പിഷാരടി സൈഡ് ബിസിനസ് തുടങ്ങിയോ എന്നാണ് ഇപ്പോൾ എല്ലാവരുടേയും ചോദ്യം. ഈ ചോദ്യത്തിന് കാരണം മറ്റൊന്നും അല്ല, കഴിഞ്ഞദിവസം ധർമജന്റെ ധർമൂസ് ഫിഷ്സ്റ്റാളിൽ നിൽക്കുന്ന ഒരു ഫോട്ടോ പിഷാരടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു തന്നെ. ‘കട ക്കാരൻ’ എന്ന തലക്കെട്ടോടെയാണ് പിഷാരടിയുടെ പോസ്റ്റ്.

പിഷാരടി ധർമജന്റെ അന്നം മുട്ടിക്കുമോ എന്ന് തുടക്കി രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ. ഒരാൾ ചോദിച്ചിരിക്കുന്നത് ‘ചേട്ടൻ വെജിറ്റേറിയൻ അല്ലേ’ എന്നാണ്. ഉരുളയ്ക്കുപ്പേരി പോലെ പിഷാരടിയുടെ മറുപടി വന്നു, ‘2018 ജൂണ്‍ 15 വരെ വെജിറ്റേറിയന്‍ ആയിരുന്നു.’

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharody at dharmajan bolgattyd fish hub

Next Story
നാത്തൂനെ കാണാൻ റിദ്ദിമ എത്തി; സന്തോഷത്തോടെ ആലിയ ഭട്ട്alia bhatt, ranbir kapoor, alia ranbir photos, riddhima kapoor sahni, neetu kapoor, riddhima kapoor sahni instagram, alia bhatt ranbir kapoor
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express