തമാശ പറയാനും ട്രോളാനും രമേഷ് പിഷാരടിയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ. ഒരാളെയും വിടാത്ത പിഷാരടി ഇടയ്ക്ക് അവനവനെ തന്നെ ട്രോളാറുണ്ട്. ഇക്കുറി സെൽഫ് ട്രോളും ഒപ്പം ടൊവിനോ തോമസിന്റെ ട്രോളിയുമാണ് പിഷാരടി ചിരിപ്പിക്കുന്നത്. പക്ഷെ സ്കോർ ചെയ്തത് ടൊവിനോ തോന്നെയാണ്.

Read More: നിനക്കിതുപോലെ സിക്‌സ്‌ പാക്കുണ്ടോ? ടൊവിനോയെ വെല്ലുവിളിച്ച് അജു

കഴിഞ്ഞ ദിവസം ടൊവിനോ ജിമ്മിൽ നിന്നുള്ള തന്റെ ചില ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ടൊവിനോയുടെ മസിൽ കണ്ട് എല്ലാവരും ഒരേ പോലെ അത്ഭുതപ്പെട്ടു. അതിനെ ട്രോളി കഴിഞ്ഞ ദിവസം അജു വർഗീസും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പിഷാരടിയും വന്നു.

തന്റെ മസിലുള്ള ഒരു കാരിക്കേച്ചർ വച്ച് പ്ലാൻ വരച്ചു ; ഇനി പണി തുടങ്ങണം എന്ന അടിക്കുറിപ്പോടെ പിഷാരടി ഒരു പോസ്റ്റ് പങ്കുവച്ചു. അതിന് താഴെ ഇതെന്താ മസിൽ മാസമോ? എല്ലാർക്കും സിക്സ് പാക്ക് എന്നായിരുന്നു ടൊവിനോയുടെ കമന്റ്.

സിമെന്റും കമ്പിയും കുറെ വേണ്ടിവരും എന്നും, വല്ലതും നടക്കുമോ അതോ പ്ലാൻ മാത്രം ആകുമോ എന്നൊക്കെ ചോദിച്ച് നിരവധി പേർ പിഷാരടിയുടെ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം തന്നെപ്പോലെ സിക്‌സ് പാക്കുണ്ടോ എന്നായിരുന്നു അജു വർഗീസ് ടൊവിനോയോട് ചോദിച്ചത്. അതിനു അജു വർഗീസിന് സിക്‌സ് പാക്കുണ്ടോ എന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തി. അവർക്കുള്ള മറുപടി ഒരു ചിത്രത്തിലൂടെ നൽകിയിരിക്കുകയാണ് അജു. സിക്‌സ് പാക്കോടെ നിൽക്കുന്ന ഒരു പെൻസിൽ ഡ്രോയിങ് പങ്കുവച്ചാണ് അജു ടൊവിനോടെ വെല്ലുവിളിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook