Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ചെക്ക് കിട്ടിയ കാലം മറന്നു; രമേഷ് പിഷാരടിയുടെ ലോക്ക്‌ഡൗൺ കാലത്തെ തിരിച്ചറിവുകൾ

സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് രമേഷ് പിഷാരടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Ramesh Pisharodi

തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാലാവാം പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. എല്ലാ ചിത്രങ്ങൾക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷൻ. പിഷാരടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. സുഹൃത്തും തിരക്കഥാകൃത്തുമായ ഹരി പി നായർക്കൊപ്പം ചെസ്സ് കളിക്കുന്നൊരു ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്, ‘ചെക്ക്’ കിട്ടിയ കാലം മറന്നു എന്ന അടിക്കുറിപ്പോടെ. ഗീതു മോഹൻദാസ്, സിതാര കൃഷ്ണകുമാർ, ദീപ്തി വിധുപ്രതാപ്, രചന നാരായണൻകുട്ടി തുടങ്ങി നിരവധിയേറെ പേർ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

“വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു, ലോൺ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത്,” എന്ന ക്യാപ്ഷനോടെ തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും പിഷാരടി അടുത്തിടെ ഷെയർ ചെയ്തിരുന്നു.

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharodi shares photo lockdown days

Next Story
മഹാവീര കർണ്ണൻ: തകർപ്പൻ ലുക്കിൽ വിക്രം; പിറന്നാൽ ആശംസയുമായി ധ്രുവ് വിക്രം – വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com