ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകൾ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.
ഒരു ആൽമരത്തിന് താഴെ ഷർട്ടും മുണ്ടും ധരിച്ച് ആണ് ചിത്രത്തിൽ പിഷാരടി. ‘ആൽ ക്കഹോളിക്’ എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
പിഷാരടിയുടെ ചിത്രത്തിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ആലായാൽ ‘തറ’ വേണം എന്നൊക്കെ പറഞ്ഞാണ് ആരാധകർ പിഷാരടിയെ ട്രോളുന്നത്.
Read More: മോനുമായി വരുന്നവൻ മോൻസ്റ്റർ എന്ന് രമേഷ് പിഷാരടി, മോളുമായി വരാതിരുന്നത് ഭാഗ്യമെന്ന് ആരാധകൻ
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.