scorecardresearch

മോനുമായി വരുന്നവൻ മോൻസ്റ്റർ എന്ന് രമേഷ് പിഷാരടി, മോളുമായി വരാതിരുന്നത് ഭാഗ്യമെന്ന് ആരാധകൻ

ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ പിഷാരടിയെ വിളിക്കുന്നത്

Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി

ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകൾ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.

മകനൊപ്പമുള്ള ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. “ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ, മോനുമായി വരുന്നവൻ മോൻസ്റ്റർ” എന്നാണ് രമേഷ് ചിത്രത്തിന് അടിക്കുറിപ്പേകിയത്.

എന്നാൽ പിഷാരടിയേയും കവച്ചുവെയ്ക്കുന്ന കമന്റാണ് ചിത്രത്തിന് ഒരു ആരാധകൻ നൽകിയിരിക്കുന്നത്. “മോളുമായി വരാത്തതു ഭാഗ്യം. molester എന്നു പറഞ്ഞ് അമർ അക്ബറിലെ പൊലീസ് കൊണ്ടു പോയേനേ,” എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ramesh pisharodi instagram photo viral caption