ഒരു കാലത്ത് ഉത്സവ പറമ്പുകളെ പ്രകമ്പനം കൊള്ളിച്ച ചിലരാണ് ഈ ചിത്രത്തിൽ. എന്നാൽ അതിൽ ഇന്ന് മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഒരാൾ കൂടിയുണ്ട്. ആരാണെന്നല്ലേ, ഇന്ന് ടെലിവിഷൻ പ്രേക്ഷകരെ എല്ലാം ചാനലുകൾ മാറി മാറി കേറി ചിരിപ്പിക്കുന്ന മിമിക്രിക്കാരനും, അവതാരകനും, സംവിധായകനുമായൊരാൾ, രമേശ് പിഷാരടി.
രമേശ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണിത്. ‘ഉത്സവ പറമ്പുകളേ പ്രകമ്പനം കൊള്ളിച്ച’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമ്ന്റുകളുമായി എത്തുന്നത്. ചിലർ കൃത്യമായി രമേശ് പിഷാരടിയെ കണ്ടെത്തി എത്തുമ്പോൾ ചിലർ ഏതാണ് പിഷാരടി എന്ന് ചോദിച്ചാണ് എത്തുന്നത്. പഴയ സ്റ്റേജ് ഷോകളുടെ ഓർമ്മകൾ പങ്കു വെക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.
സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസ്; എന്ന ട്രൂപ്പിലെ അംഗങ്ങളുമൊത്തുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ഒരിടക്ക് സ്റ്റേജ് ഷോകളിലും ഉത്സവ പറമ്പുകളിലും തിളങ്ങിയ പ്രധാന ട്രൂപ്പായിരുന്നു ‘കൊച്ചിൻ സ്റ്റാലിയൻസ്’. പിഷാരടി ഉൾപ്പടെയുള്ള നിരവധി കോമഡി കലാകാരന്മാരെയാണ് അതിൽ നിന്ന് മലയാള സിനിമാ ലോകത്തിന് ലഭിച്ചത്. ചിലർ ഈ ചിത്രത്തിലും ഉണ്ട്.
Read Also: “എല്ലാവരും സുരക്ഷിതരാകാതെ ആരും സുരക്ഷിതരാകുന്നില്ല”; ഇന്ത്യക്ക് സഹായമഭ്യർത്ഥിച്ച് പ്രിയങ്ക ചോപ്ര
കൊച്ചിൻ സ്റ്റാലിനിൽ നിന്ന് ഏഷ്യാനെറ്റ് പ്ലസിലെ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമ്മിലേക്ക് എത്തിയതാണ് പിഷാരടിയുടെ കരിയറിൽ വഴിത്തിരിവായത്. ധർമജൻ ബോൾഗട്ടിയുമൊത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച് പിഷാരടി പതിയെ സിനിമ ലോകത്തേക്കും എത്തി. 2008ൽ പോസിറ്റീവ് എന്ന ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ പിഷാരടി 2018ൽ പഞ്ചവർണതത്ത എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.
തന്റെ വളർച്ചക്ക് കാരണമായ പ്രിയപ്പെട്ട ട്രൂപ്പിന്റെ ചിത്രം പങ്കുവെച്ച് താൻ കടന്നു വന്ന വഴി ആരാധകർക്ക് ഒന്നുടെ പരിചയപ്പെടുത്തി കൊടുത്തിരിക്കുകയാണ് പിഷാരടി.