Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ഇതാണ് നിങ്ങൾ ചോദിച്ച പാട്ട്; ‘ ശ്രീമാൻ ബ്രോ’യെ പരിചയപ്പെടുത്തി പിഷാരടി

“കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ….” വീണ്ടും വൈറലായി പിഷാരടിയുടെ പാട്ട്

Ramesh Pisharody, Ramesh Pisharody album song, Ramesh Pisharody sreeman bro, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

വർഷങ്ങൾക്കു ശേഷം ചില പാട്ടുകളും ആൽബങ്ങളുമെല്ലാം വീണ്ടും ഹിറ്റായി മാറാറുണ്ട്. അത്തരത്തിൽ ഒന്നാണ് രമേഷ് പിഷാരടി അഭിനയിച്ച ‘ശ്രീമാൻ ബ്രോ’ എന്ന ആൽബം. 2017ൽ റിലീസിനെത്തിയ ഈ ആൽബം വീണ്ടും ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്.

“കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ….” എന്ന രസകരമായ വരികൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നാലു വർഷം മുൻപ് താൻ അഭിനയിച്ച ‘ശ്രീമാൻ ബ്രോ’യെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് പിഷാരടി തന്നെ.

“റീൽസ് കണ്ട് ഒരു പാട് പേർ ചോദിച്ച പാട്ട് ഇതാണ്. സംവിധാനം സഹീർ അബ്ബാസ്, ആലാപനം സമദ് സുലൈമാൻ, വരികൾ ഷെഫീക്ക് റഹ്‌മാൻ, എഡിറ്റിംഗ് ഡോൺ മാക്സ്, നിർമാണം : എസ്സാർ മീഡിയ. സിഗ്നേച്ചർ സ്റ്റൈപ്പ് അൽപ്പം പാടാണ്,” എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read more: ‘മുകൾ’ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു; മകനൊപ്പമുള്ള ചിത്രവുമായി പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharadi sreeman bro album song video

Next Story
കാറ്റിനും പേമാരിയ്ക്കുമൊപ്പം ജനിച്ച മാലാഖകുഞ്ഞ്; അച്ഛനായ സന്തോഷം പങ്കു വച്ച് സിജു വിത്സൺSiju Wilson, Siju Wilson daughter, Siju Wilson wife, സിജു വിത്സൺ, Siju Wilson Family, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com