‘നാം ഒന്ന് ചിങ്ങം ഒന്ന്’, കുടുംബത്തോടൊപ്പം പിഷാരടി

കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി

Ramesh Pisharody, chingam 2021, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കു വയ്ക്കുകയാണ് പിഷാരടി.

‘നാം ഒന്ന് ചിങ്ങം ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ്‌ പിഷാരടി ചിത്രം ഷെയർ ചെയ്തത്. പിഷാരടിയുടെ മൂന്ന് മക്കളും ഭാര്യയും ചിത്രത്തിലുണ്ട്.

ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൗണ്ടറുകളുടെ രാജകുമാരനു കൗണ്ടർ കമന്റുകൾ നൽകുന്ന ആരാധകരെയും കാണാം. “ചിങ്ങം ഒന്ന് . നാം രണ്ട്. നമുക്ക് മൂന്ന്” എന്നാണ് ഒരു ആരാധകന്റെ കമന്റ്. “നാം ഒന്ന് നമുക്ക് മൂന്ന്” എന്ന് മതിയായിരുന്നു എന്നും “ആദ്യം ഫോട്ടൊ അല്ല ക്യാപ്‌ഷൻ ആണ് നോക്കുക” എന്നും ഓരോരുത്തർ കമന്റ് ചെയ്തിട്ടുണ്ട്.

Also read: സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ; ചിത്രങ്ങൾ

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharadi shares family photo on chingam first

Next Story
സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ; ചിത്രങ്ങൾSuhasini Maniratnam, Suhasini Maniratnam birthday celebration photos, suhasini with 80s gang, Suhasini, Suhasini age
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express