തെലുങ്ക് നടനും നിർമ്മാതാവുമായ രമേഷ് ബാബു (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മുതിർന്ന തെലുങ്ക് സൂപ്പർസ്റ്റാർ കൃഷ്ണയുടെ മൂത്ത മകനും മഹേഷ് ബാബുവിന്റെ സഹോദരനുമാണ് രമേശ് ബാബു. ശനിയാഴ്ച വൈകുന്നേരമാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പന്ത്രണ്ടാം വയസ്സിൽ ബാലതാരമായിട്ടായിരുന്നു രമേശ് ബാബുവിന്റെ സിനിമാ അരങ്ങേറ്റം. സമ്രാട്ട് (1987) ആയിരുന്നു നായകനായുള്ള ആദ്യ ചിത്രം. നടനെന്ന നിലയിൽ 15ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1997ൽ അഭിനയത്തോട് വിടപറഞ്ഞ അദ്ദേഹം നിർമ്മാതാവായി.
കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് ബാബുവിനെ നായകനാക്കി അർജുൻ, അതിഥി എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് രമേഷ് ബാബുവാണ്.