scorecardresearch

'ഞങ്ങള്‍ സുരക്ഷിതരായി വീട്ടിലെത്തി', ആരാധകര്‍ക്കു നന്ദി പറഞ്ഞ് രംഭ

കഴിഞ്ഞ ദിവസം രംഭയും കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു

കഴിഞ്ഞ ദിവസം രംഭയും കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു

author-image
Entertainment Desk
New Update
Rambha, Actress, Photo

നടി രംഭ സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കാന്നഡയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. കുട്ടികളുമായി സ്‌ക്കൂളില്‍ നിന്നു മടങ്ങുന്ന വഴിയ്ക്കായിരുന്നു അപകടം. ചെറിയ പരിക്കുകള്‍ മാത്രമെ രംഭയ്ക്കുണ്ടായിരുന്നുവെങ്കിലും മകള്‍ സാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായി. അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിലൂടെ പങ്കുവച്ച രംഭ ആരാധകരോടു മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അപകടം നടന്നു മണിക്കൂറുകള്‍ക്കു ശേഷം മകളുടെ അവസ്ഥയില്‍ സംഭവിച്ചിരുക്കുന്ന പുരോഗതിയെക്കുറിച്ച് പറയുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

Advertisment

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് രംഭ ആരാധകരുമായി കാര്യങ്ങള്‍ വിശദീകരിച്ചത്. താനും കുട്ടികളും സുരക്ഷിതരാണെന്നും പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രംഭ പറയുന്നു. ഭര്‍ത്താവും മൂന്നു കുട്ടികളുമായി കാന്നഡയിലാണ് രംഭ താമസമാക്കിയിരിക്കുന്നത്.

"ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ആരാധകര്‍ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. ഞാനും എന്റെ കുട്ടികളും ഇപ്പോള്‍ സുരക്ഷിതരാണ്. നിങ്ങള്‍ തന്ന പിന്തുണയ്ക്കു എങ്ങനെ നന്ദി പറയണമെന്നു അറിയില്ല. ഒരുപാട് സന്തോഷമുണ്ട്. എന്റെ കുട്ടികള്‍ സുരക്ഷിതരായിരിക്കുന്നു പ്രത്യേകിച്ച് മകള്‍ സാഷ. ആശുപത്രിയില്‍ നിന്നു വീട്ടിലേയ്ക്കു തിരിച്ചെത്തുകയും ചെയ്തു "രംഭ പറഞ്ഞു.

Advertisment

വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തിയ രംഭ 2010 ലാണ് ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനൊപ്പം ടൊറന്‍ഡോയില്‍ താമസമാക്കിയത്. ബോളിവുഡ് ഉള്‍പ്പെടെ അനവധി ഭാഷാ സിനിമകളില്‍ സാന്നിധ്യം അറിയിച്ച രംഭ സര്‍ഗ്ഗം, ചമ്പക്കുളം തച്ചന്‍, ക്രോണിക്ക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ്, പായും പുലി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Video Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: