ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭയ്ക്ക് ഒരു ആൺകുട്ടി പിറന്നു. രംഭയുടെ ഭർത്താവ് ഇന്ദ്രന്‍ പദ്മനാഭനാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.

ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ട്.
ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ വന്ന സന്തോഷത്തിലാണ് ലാന്യയും സാഷയും.

Read More: ഗര്‍ഭകാലം ആഘോഷമാക്കി നടി രംഭ; സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍

ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭർത്താവുമായ ഇന്ദ്രന്‍ പദ്മനാഭനൊപ്പമുള്ള ഗർഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും രണ്ടു പെൺകുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുകയാണ് രംഭ. 2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook