scorecardresearch
Latest News

രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, മകൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് താരം

സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടി വീട്ടിലേക്ക് മടങ്ങും വഴി രംഭ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്

രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, മകൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് താരം

കാർ അപകടത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മകൾക്കായി പ്രാർത്ഥിക്കണമെന്ന് നടി രംഭ. കഴിഞ്ഞ ദിവസമാണ് കാനഡയിലെ സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടി വീട്ടിലേക്ക് മടങ്ങും വഴി രംഭ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും ഇളയ മകൾ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

മറ്റൊരു കാർ വന്ന് ഇടിച്ചതിനെ തുടർന്ന് തകർന്ന കാറിന്റെ ചിത്രവും ആശുപത്രി കിടക്കയിൽ നിന്നുള്ള മകളുടെ ചിത്രവും രംഭ ഷെയർ ചെയ്തിട്ടുണ്ട്. ‘സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു വരുന്ന വഴി ഞങ്ങളുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു! എനിക്കൊപ്പം കുട്ടികളും എന്റെ നാനിയും ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്, ചെറിയ പരിക്കുകൾ മാത്രമേയുള്ളൂ. എന്റെ സാഷ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. മോശം ദിവസങ്ങൾ മോശം സമയം. ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ,’ രംഭ കുറിച്ചു.

വിവാഹശേഷം കാനഡയിലെ ടോറോന്റോയിലാണ് രംഭയും കുടുംബവും. ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനും രംഭയ്ക്കും മൂന്നുകുട്ടികളാണ്, സാഷ, സാംബ, ലാവണ്യ.

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ ‘സർഗം’ എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് രംഭ ടോറോന്റോയിലേക്ക് താമസം മാറിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rambha and her children injured in car accident in canada actor asks fans to pray for daughter sasha