ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായിരുന്നു രംഭ.
കുടുംബത്തോടൊപ്പം നടത്തിയ അവധിക്കാലയാത്രയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് രംഭ. ബഹാമാസിലേക്കായിരുന്നു രംഭയുടെയും കുടുംബത്തിന്റെയും യാത്ര. ഡോൾഫിനൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും രംഭ പങ്കുവച്ചിട്ടുണ്ട്.
വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.
2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച ‘ത്രീ റോസ്സസ്’ എന്ന ചിത്രമാണ് നിർമിച്ചത്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.