/indian-express-malayalam/media/media_files/uploads/2023/06/Sunil-Lahri-Adipurush.jpg)
"ആഖ്യാനമില്ല, കഥയും കഥാപാത്ര രൂപീകരണവുമില്ല. എല്ലാം താളം തെറ്റിയിരിക്കുന്നു, വ്യത്യസ്തമാക്കാൻ അവർ എല്ലാം നശിപ്പിച്ചു," നിൽ ലാഹ്‌രി
പ്രഭാസ് നായകനായി അഭിനയിച്ച ആദിപുരുഷ് റിലീസ് ചെയ്തപ്പോൾ മുതൽ ഏറെ വിമർശനങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. ചിത്രത്തിൽ ഹനുമാൻ ഉപയോഗിച്ച ഭാഷയും വിഎഫ്എക്സ് എന്നിവയിലെ പ്രശ്നങ്ങൾ പ്രേക്ഷകർ ചൂണ്ടി കാണിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാമായണം (1987) പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്‌രി.
പ്രഭാസ്-കൃതി സനോൺ ചിത്രം ആദിപുരുഷ് കണ്ടതിന് ശേഷം താൻ ഞെട്ടിപ്പോയെന്നും ഏറെ നിരാശഭരിതനാണെന്നും സുനിൽ indianexpress.comനോട് പറഞ്ഞു. ചിത്രത്തിൽ ഗ്രാഫിക്‌സ് ഉണ്ടായിരിക്കാം, ഒരു പെയിന്റിംഗ് പോലെ തോന്നാം. എന്നാൽ ഉള്ളടക്കവും ഇമോഷനുമില്ല. “ആദിപുരുഷ് നിർമ്മാതാക്കൾ ആരെയാണ് ലക്ഷ്യമിടുന്നത് എന്നെനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ആഖ്യാനമില്ല, കഥയും കഥാപാത്ര രൂപീകരണവുമില്ല. എല്ലാം താളം തെറ്റിയിരിക്കുന്നു, വ്യത്യസ്തമാക്കാൻ അവർ എല്ലാം നശിപ്പിച്ചു.”
ആദിപുരുഷിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്ന രീതി, വിഷ്വൽ ഇഫക്‌റ്റുകൾ, സംഭാഷണ സംഭാഷണങ്ങൾ എന്നിവയെല്ലാം വിമർശനത്തിന് വിധേയമായപ്പോൾ, കഥയും കഥാപാത്രവുമായി ബന്ധപ്പെട്ട ഒരാളെന്ന നിലയിൽ താൻ അമ്പരന്നുവെന്നാണ് സുനിൽ ലാഹ്‌രി പറയുന്നത്. രാമായണം അതിമനോഹരമായ രീതിയിൽ നിർമ്മിക്കാനാകുമെന്നും എന്നാൽ ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ വൈകാരികമായ ഒന്നുമില്ലെന്നും സുനിൽ കൂട്ടിച്ചേർത്തു. ആദിപുരുഷിനെ മണ്ടത്തരം എന്ന് വിളിച്ച അദ്ദേഹം കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച രീതിയേയും ചോദ്യം ചെയ്തു. “രാമനും ലക്ഷ്മണനും ഒരു വേർതിരിവും ഉണ്ടായിരുന്നില്ല, ഒരേ പോലെയിരിക്കുകയും പെരുമാറുകയും ചെയ്തു. രാവണൻ ഇരുമ്പ് അടിക്കുന്ന ഒരു കൊല്ലപ്പണിക്കാരനായി മാറി. എന്തായിരുന്നു അതിന്റെ ആവശ്യം? ടാറ്റൂകളുള്ള ആളാണ് മേഘനാഥ്, ഈ കഥാപാത്രങ്ങളുടെ ഹെയർസ്റ്റൈൽ അരോചകമാണ്. വിരാട് കോഹ്‌ലിയുടെ അതേ മുടിയാണ് രാവണനും. ഇത് നാണക്കേടാണ്."
रामायण पर आधारित आदि पुरुष फिल्म देखने के बाद मेरे व्यक्तिगत विचार...अब से आप मुझे शिखर मूवीज के यूट्यूब चैनल पर भी देख सकते हैं...
— Sunil lahri (@LahriSunil) June 19, 2023
My personal view after watching film aadi purush which is based on Ramayan... Now you can check me on Shikhar movies YouTube channel also pic.twitter.com/gDAf07NY6B
സിനിമയെ 'ആധുനികം' ആക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമത്തെ ചോദ്യം ചെയ്ത നടൻ, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ടിവിയിൽ രാമായണം വീണ്ടും സംപ്രേഷണം ചെയ്തപ്പോൾ അതിനു ലഭിച്ച സ്വീകാര്യതയെ കുറിച്ചും മനസ്സു തുറന്നു. “ലോക്ക്ഡൗൺ സമയത്ത്, ആളുകൾ വീട്ടിലിരിക്കുമ്പോൾ അവർക്ക് കാണാൻ നിരവധി ഓപ്ഷനുകൾ ഉണ്ടായിട്ടും അവർ അവർ രാമായണം തിരഞ്ഞെടുത്തു. റേറ്റിംഗുകൾ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു. ആരും ആരെയും ഇത് കാണാൻ നിർബന്ധിച്ചില്ല, പക്ഷേ എല്ലാ തലമുറകളിലെയും ആളുകൾ ഇഷ്ടപ്പെട്ടു. ഇപ്പോഴും യുവാക്കളാണ് രാമായണം പരമ്പരയുടെ എന്റെ ഏറ്റവും വലിയ ആരാധകർ."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.