നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റും അതേക്കുറിച്ചുള്ള വാര്‍ത്തകളും സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രം അടുത്തയാഴ്ച തീയേറ്ററുകളലെത്തുന്നത്. അതിനിടയില്‍ സിനിമ കാണണോ കാണേണ്ടയോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിക്കുന്നുണ്ട്. ഇതിനെല്ലാമിടയിലാണ് കഴിഞ്ഞ ദിവസം രാമലീലയിലെ ഓഡിയോ സോങ് പുറത്തിറങ്ങിയത്.

‘നെഞ്ചിലെരിതീയേ.. എങ്കിലും നീയേ..’ എന്നു തുടങ്ങുന്ന പാട്ടാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹൃദയം തകരുന്ന വേദനയിലും മുഖത്തൊരു പുഞ്ചിരിയോടെ അയോദ്ധ്യ വിട്ട് പോകുന്ന ശ്രീരാമന്റെ അവസ്ഥയാണ് പാട്ടിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ഗോപി സുന്ദറും ഹരിഷ് ശിവരാമകൃഷ്ണനും ചേര്‍ന്നാണ് ആലാപനം.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ