കൊച്ചി: പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി. രാമചന്ദ്രനെതിരെ പൊലീസില്‍ പരാതി. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഐജിക്ക് പരാതി നല്‍കിയത്. സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്ന വിധത്തില്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു എന്നാണ് പരാതി.

‘രാംലീലയോ രാകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്കന്‍റെ സിനിമയുമായി കേരളത്തിലെ തിയേറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും, ബോയ്ക്കോട്ട് രാമലീല’ എന്നായിരുന്നു ജി.പി.രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രാമലീല ഈ മാസം 28 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപിയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്.

രാ​മ​ലീ​ല റി​ലീ​സ് ചെ​യ്യു​ന്ന​തി​നു പൊലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കിയിരുന്നു. എന്നാൽ സിനിമാ റിലീസിനൊന്നും പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.

‘ലയൺ’ എന്ന ചിത്രത്തിന് ശേഷം ദിലീപ് ശക്തനായ രാഷ്ട്രീയ നേതാവായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണിത്. പുലിമുരുകന്‍ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമയാണ് രാമലീല. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ എത്തുന്നത്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. സച്ചിയുടേതാണ് തിരക്കഥ. ബി.കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ