ദിലീപ് നായകനായെത്തുന്ന രാമലീലയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അരുൺ ഗോപിയാണ് രാമലീല ഒരുക്കുന്നത്. വെളള ഷർട്ടും മുണ്ടും ധരിച്ച് നല്ല കലിപ്പ് ലുക്കിൽ കസേരയിൽ ഇരിക്കുന്ന ദിലീപാണ് പോസ്റ്ററിലുളളത്. ഒരു രാഷ്‌ട്രീയ പ്രവർത്തകനായാണ് ദിലീപ് രാമലീലയിലെത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് രാമലീല. ദിലീപിന്റെ വ്യത്യസ്‌തമായ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകൾ.

ramleela, dileep

ഒരേ മുഖം, ഫുക്രി എന്നീ സിനിമകളുടെ പ്രേക്ഷകരുടെ മനം കവർന്ന പ്രയാഗ മാർട്ടിനാണ് സിനിമയിൽ നായികയായെത്തുന്നത്.സലീം കുമാർ, മുകേഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാധികാ ശരത് കുമാറാണ് വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നത്. വലിയൊരിടവേളയ്‌ക്ക് ശേഷമാണ് രാധിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

ടോമിച്ചൻ മുളക് പാടമാണ് രാമലീല നിർമ്മിക്കുന്നത്. പുലിമുരുകനെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടോമിച്ചൻ മുളക് പാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. സച്ചിയാണ് ഈ ദിലീപ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ