scorecardresearch

'ജനങ്ങൾ വഞ്ചിക്കപ്പെടുന്നു', പത്മാവത് സിനിമയ്ക്കെതിരെ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു

ഒരു 3D സിനിമ എന്ന നിലയ്ക്കാണ് ചിത്രം കാണാൻ പോയത്. പക്ഷേ 3D ഗ്ലാസിന് അധിക പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകർ വഞ്ചിക്കപ്പെടുന്നു

ഒരു 3D സിനിമ എന്ന നിലയ്ക്കാണ് ചിത്രം കാണാൻ പോയത്. പക്ഷേ 3D ഗ്ലാസിന് അധിക പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകർ വഞ്ചിക്കപ്പെടുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ജനങ്ങൾ വഞ്ചിക്കപ്പെടുന്നു', പത്മാവത് സിനിമയ്ക്കെതിരെ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് 3D അല്ലെന്നും 2D സിനിമ ആണെന്നും ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു. 3D എന്ന പേരിൽ ടിക്കറ്റിന് അധിക പണം നൽകി സിനിമ കാണുന്ന പ്രേക്ഷകർ വഞ്ചിക്കപ്പെടുകയാണ്. 2D സിനിമ ഡിജിറ്റലി 3D യിലേക്ക് മാറ്റിയിരിക്കുകയാണ്. അല്ലാതെ രണ്ടു ലെൻസുകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്ത യഥാർത്ഥ 3D സിനിമയല്ല പത്മാവത് എന്നും രാമചന്ദ്ര ബാബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Advertisment

സിനിമയുടെ ഗുണത്തെയും ദോഷത്തെയും കുറിച്ച് താൻ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലന്നും അദ്ദേഹം പറയുന്നു. ''ഒരു 3D സിനിമ എന്ന നിലയ്ക്കാണ് ചിത്രം കാണാൻ പോയത്. പക്ഷേ 3D ഗ്ലാസിന് അധിക പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകർ വഞ്ചിക്കപ്പെടുന്നു. രണ്ടു കോടി അധികം മുടക്കിയാൽ ഏതൊരു 2D സിനിമയും 3D യിലേക്ക് മാറ്റാം. മുതൽ മുടക്കിയ അധിക പണം 3D ഗ്ലാസ് പ്രേക്ഷകർക്ക് നൽകുന്നതിലൂടെ നേടുകയും ചെയ്യാം. എളുപ്പം പറ്റിക്കാവുന്ന പ്രേക്ഷകർ ഇത് 3D സിനിമയാണെന്ന് കരുതി കാണുകയും ചെയ്യും''.

ആ​ഗോ​ള​ത​ല​ത്തി​ൽ ​ഐ​മാ​ക്​​സ്​ ത്രീ​ഡി​യി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ചി​ത്ര​മാ​ണ് പത്മാവത് എന്നായിരുന്നു ചിത്രത്തിലെ അണിയറപ്രവർത്തകരുടെ അവകാശവാദം.

''രണ്ടു ക്യാമറകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന 3D സിനിമകൾക്ക് ചെലവേറെയാണ്. അതിന് സമയം ഒരുപാട് വേണ്ടിവരും. അനുഭവപരിചയമുളള സ്റ്റീരിയോഗ്രാഫർക്ക് മാത്രമേ അതിന് സാധിക്കൂ. ക്വാളിറ്റി കുറഞ്ഞ ഹാൻഡികാംസ് ഉപയോഗിച്ച് ഷൂട്ട് ചെയ്ത് അത് 3D സിനിമയാണെന്ന് പറഞ്ഞ് റിലീസ് ചെയ്യുന്നു. ഒർജിനൽ 3D സിനിമകളെയാണ് ഇത് നശിപ്പിക്കുന്നത്''.

Advertisment

''lMAX 3D എന്നു പറഞ്ഞാണ് പത്മാവത് സിനിമ പരസ്യം ചെയ്തത്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. 3D കാണാൻ പോകുന്നതിനു മുൻപ് അത് സ്റ്റിരിയോസ്കോപിക് ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചിത്രമാണോയെന്ന് ഉറപ്പുവരുത്തുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് യഥാർത്ഥ 3D സിനിമ അനുഭവിച്ചറിയാൻ സാധിക്കൂ'' രാമചന്ദ്ര ബാബു പറഞ്ഞു.

Padmavath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: