scorecardresearch
Latest News

രാം ചരണിന്റെ പിറന്നാൾ ‘ആർആർആർ’ ടീമിനൊപ്പം; ആഘോഷ ചിത്രങ്ങളുമായി ചിരഞ്ജീവി

നാഗാർജുന, വിജയ് ദേവരകൊണ്ട, വെങ്കടേഷ്, അല്ലു അർജുൻ, ദിൽ രാജു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു

RRR, Ramcharan, Chiranjeevi
Chiranjeevi/ Instagram

നടൻ രാം ചരണിന്റെ 38-ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. ആർആർആർ ടീമിനൊപ്പമുള്ള രാം ചരണിന്റെ പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ചിരഞ്ജീവി. എസ് എസ് രാജമൗലി, എംഎം കീരവാണി എന്നിവർക്കൊപ്പമാണ് രാം ചരൺ തന്റെ പിറന്നാൾ ആഘോഷമാക്കിയത്.

പിറന്നാൾ ആഘോഷം മാത്രമല്ല ആർആർആർ ടീമിന്റെ വിജയാഘോഷവും നടന്നു. അണിയറപ്രവർത്തകളെ ആദരിക്കാനുള്ള വേദി കൂടിയായ് മാറി താരത്തിന്റെ പിറന്നാളാഘോഷം. ആർആർആർ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനു ഗോൾഡൻ ഗ്ലോബ്, ഓസ്കർ എന്നീ പുരസ്കാരങ്ങൾ നേടിയിരുന്നു.

രാംചരണിന്റെ പിതാവും മെഗാ സ്റ്റാറുമായ ചിരഞ്ജീവിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. “ഓസ്കർ വിജയികളെ ആദരിക്കുന്നു” എന്നാണ് ചിരഞ്ജീവി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഇന്ത്യൻ സിനിമയ്ക്കു വേണ്ടി തെലുങ്കുസ് നേടിയ ഈ പുരസ്കാരം ചരിത്രമാണെന്നും ചിരഞ്ജീവി കുറിച്ചു.

ഭാര്യ രമ, മകൻ എസ് എസ് കാർത്തികേയ എന്നിവർക്കൊപ്പമാണ് രാജമൗലി ആഘോഷത്തിനെത്തിയത്. എംഎം കീരവാണിയുടെ കുടുംബവും എത്തി. നാഗാർജുന, വിജയ് ദേവരകൊണ്ട, വെങ്കടേഷ്, അല്ലു അർജുൻ, ദിൽ രാജു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

രാംചരണിന്റെ പിറന്നാൾ ദിവസം സംവിധായകൻ ശങ്കർ തന്റെ പുതിയ ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചിരുന്നു. “ഗെയിം ചേഞ്ചർ” എന്നാണ് ചിത്രത്തിന്റെ പേര്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ram charans birthday celebration allu arjun vijay devarakonda nagarjuna chiranjeevi