scorecardresearch

മെഗാ കുടുംബത്തിൽ ഇരട്ടി മധുരം; രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ! വൈകാരിക കുറിപ്പുമായി ചിരഞ്ജീവി

Ram Charan blessed with twins: 2023ൽ ആണ് രാം ചരണിന്റേയും ഉപാസനയുടേയും ആദ്യ കുഞ്ഞ് ജനിച്ചത്. ക്ലിൻ കാര കൊണിഡേല എന്നാണ് ഇവരുടെ ആദ്യ മകളുടെ പേര്

Ram Charan blessed with twins: 2023ൽ ആണ് രാം ചരണിന്റേയും ഉപാസനയുടേയും ആദ്യ കുഞ്ഞ് ജനിച്ചത്. ക്ലിൻ കാര കൊണിഡേല എന്നാണ് ഇവരുടെ ആദ്യ മകളുടെ പേര്

author-image
Entertainment Desk
New Update
Ram Charan and Upasana Blessed with Twins

രാം ചരണിനും ഉപാസനയ്ക്കും ഇരട്ട കുട്ടികൾ

Ram Charan and Upasana Konidela Twins: തെന്നിന്ത്യൻ നടൻ രാം ചരണിനും ഉപാസന കൊണിഡേലയ്ക്കും ഇരട്ടകുട്ടികൾ ജനിച്ചു. രാം ചരണിന്റെ പിതാവ് മെഗ സ്റ്റാർ ചിരഞ്ജീവിയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഒരു പെൺകുഞ്ഞും ഒരു ആൺകുഞ്ഞുമാണ് കുടുംബത്തിലേക്ക് പുതിയതായി എത്തിയിരിക്കുന്ന അതിഥികൾ എന്ന് ചിരഞ്ജീവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

Advertisment

എക്സിൽ ചിരഞ്ജീവിയുടെ കുറിപ്പ് ഇങ്ങനെ, "രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ, ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ജനിച്ച വിവരം ഞങ്ങൾ സന്തോഷത്തോടെ പങ്കുവെക്കുന്നു. ഏറെ നന്ദി നിറഞ്ഞ ഹൃദയത്തോട് കൂടിയാണ് ഈ വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നത്."

Also Read: Dhurandhar 2: ധുരന്ധർ 2 ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായി; അർജുൻ രാംപാൽ ആണോ 'ബഡേ സാബ്'? നെറ്റ്ഫ്ളിക്സിലും തീയറ്ററിലും തേരോട്ടം തുടരുന്നു

"കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ കുരുന്നുകളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് മുത്തശ്ശി എന്ന നിലയിലും മുത്തച്ഛൻ എന്ന നിലയിലും ഞങ്ങൾക്ക് കളങ്കമില്ലാത്ത സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നിമിഷമാണ്. എല്ലാവരുടെയും പ്രാർഥനകൾക്കും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു."

രാം ചരണും ഭാര്യ ഉപാസന കൊണിഡേലയും കുഞ്ഞുങ്ങളെക്കുറിച്ചും അവരെ വളർത്താൻ ആഗ്രഹിക്കുന്ന രീതിയെക്കുറിച്ചും പ്രതികരിച്ചു. രാം ചരണിന്റെ വാക്കുകൾ ഇങ്ങനെ, "മൂന്ന് കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഓരോ നിമിഷവും ഞങ്ങളോടൊപ്പം നിൽക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആരാധകർക്കും പ്രിയപ്പെട്ടവർക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു."

Also Read: Dhurandhar OTT: ധുരന്ധർ ഒടിടിയിൽ 'ദുരന്തമെന്ന്' ആരാധകർ; 9 മിനിറ്റ് രംഗങ്ങൾ എവിടെപ്പോയി?

ഉപാസയുടെ പ്രതികരണം ഇങ്ങനെ, "നമ്മുടെ ലക്ഷ്യം എന്താണോ അതിൽ നമുക്കുള്ള വ്യക്തതയും വിശ്വാസവും കൈകോർത്തു പോകുന്നതാണെന്ന് എന്റെ പിതാവ് എപ്പോഴും വിശ്വസിച്ചിരുന്നു. ഇന്ന് ഞങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ മൂന്ന് കുട്ടികളുടെ അമ്മയാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. കരുത്തരായും അതേസമയം കരുണയുള്ളവരുമായി അവരെ വളർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ലഭിക്കുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടി അതിനൊപ്പം വരുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തും. യഥാർത്ഥ പാരമ്പര്യം എന്നത് സമൂഹത്തിന് തിരിച്ചു നൽകുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും അവർ തിരിച്ചറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."

Also Read: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ? കാണാം 5 പുത്തൻ ചിത്രങ്ങൾ

2023ൽ ആണ് രാം ചരണിന്റേയും ഉപാസനയുടേയും ആദ്യ കുഞ്ഞ് ജനിച്ചത്. ക്ലിൻ കാര കൊണിഡേല എന്നാണ് ഇവരുടെ ആദ്യ മകളുടെ പേര്. 2025 ഒക്ടോബറിലായിരുന്നു രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നു എന്ന വിവരം രാം ചരണും ഉപാസനയും പ്രഖ്യാപിച്ചത്. കുടുംബാംഗങ്ങൾ ഉൾപ്പെട്ട മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഉപാസന അന്ന് എക്‌സിൽ ഇങ്ങനെ കുറിച്ചു, "ഈ ദീപാവലി ആഘോഷങ്ങൾ ഇരട്ടിയാണ്, സ്നേഹവും അനുഗ്രഹങ്ങളും ഇരട്ടിയാണ്."

Also Read: നവാസിന്റെ അവസാന ചിത്രം കാണാൻ മക്കൾക്കൊപ്പം രഹനയെത്തി

Ram Charan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: