/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-fi-2026-02-03-14-00-07.jpg)
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-2026-02-03-14-12-08.jpg)
തെലുങ്ക് സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കൊണിഡേലയും സെലിബ്രിറ്റി ദമ്പതികൾ മാത്രമല്ല, ആയിരക്കണക്കിന് കോടികളുടെ ബിസിനസ്സ് സാമ്രാജ്യം നിയന്ത്രിക്കുന്ന കരുത്തരായ വ്യക്തിത്വങ്ങൾ കൂടിയാണ്. 2012ൽ വിവാഹിതരായ ഇവർക്ക് അടുത്തിടെ ഒരു മകനും മകളും) ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ഇവർക്ക് ക്ലിൻ കാര എന്നൊരു മകൾ കൂടിയുണ്ട്.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-3-2026-02-03-14-12-44.jpg)
സമ്പത്തിന്റെ കാര്യത്തിൽ ചിരഞ്ജീവിയ്ക്കും രാം ചരണിനും പിന്നിലല്ല ഉപാസന. 1,650 കോടിയുടെ ആസ്തിയാണ് ചിരഞ്ജീവിയ്ക്കുള്ളത്. റിപ്പോർട്ട് പ്രകാരം, രാം ചരണിന് ഏകദേശം 1400 കോടിയുടെ ആസ്തിയുണ്ട് എന്നാണ് പറയപ്പെടുന്നത്.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-founder-chairman-apollo-hospitals-group-dr-prathap-c-reddy-2026-02-03-14-13-40.jpg)
എന്നാൽ, 77,000 കോടിയുടെ ആസ്തിയുള്ള ബിസിനസ്സ് കുടുംബത്തിൽ നിന്നാണ് ഉപാസനയുടെ വരവ്. 1990 ഓഗസ്റ്റ് 30 ന് ഹൈദരാബാദിൽ ഡോ. കെ. രാമകൃഷ്ണ പ്രസാദിന്റെയും കവിത കാമിനേനിയുടെയും മകളായി ജനിച്ച ഉപാസന കൊനിഡേല, അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ ഡോ. പ്രസാദ് കാമിനേനിയുടെ ചെറുമകളാണ്.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-11-2026-02-03-14-13-08.jpg)
ഏകദേശം 77,000 കോടി രൂപ മൂല്യമുള്ള അപ്പോളോ ഗ്രൂപ്പിന്റെ സി.എസ്.ആർ (CSR) വിഭാഗം മേധാവി കൂടിയാണ് ഉപാസന. കൂടാതെ 'URLife' എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമിന്റെ സ്ഥാപകയുമാണ്. സൈഡസ് (Zydus) ഗ്രൂപ്പ്, അപ്പോളോ 24/7 എന്നിവയുടെ ബോർഡ് അംഗം കൂടിയായ ഉപാസന ലണ്ടനിലെ റീജന്റ്സ് യൂണിവേഴ്സിറ്റിയിലും ഹാർവാർഡ് ബിസിനസ് സ്കൂളിലുമായിരുന്നു പഠനം പൂർത്തിയാക്കിയത്. ഫാമിലി ഹെൽത്ത് പ്ലാൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, ബി പോസിറ്റീവ് മാഗസിൻ എഡിറ്റർ-ഇൻ-ചീഫ് എന്നീ നിലകളിലും ഉപാസന ശ്രദ്ധേയയാണ്.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-1-2026-02-03-14-14-07.jpg)
കുടുംബ ബിസിനസ്സുകളിൽ സാധാരണയായി ഉണ്ടാകാറുള്ള സ്വത്ത് തർക്കങ്ങൾ ഒഴിവാക്കാൻ തങ്ങൾക്കൊരു 'ഫാമിലി കോൺസ്റ്റിറ്റ്യൂഷൻ' (കുടുംബ ഭരണഘടന) ഉണ്ടെന്ന് അടുത്തിടെ ഉപാസന വെളിപ്പെടുത്തിയിരുന്നു. "ബിസിനസ്സ് കുടുംബമായതിനാൽ സ്വത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾക്കൊരു ലിഖിത ഭരണഘടനയുണ്ട്. എന്റെ മുത്തശ്ശൻ പ്രതാപ് സി. റെഡ്ഡി ഉണ്ടാക്കിയ നിയമങ്ങളാണിത്. വലിയ കാര്യങ്ങളെല്ലാം മുൻകൂട്ടി എഴുതിവച്ചിട്ടുള്ളതിനാൽ സ്വത്തിന്റെ പേരിൽ ഞങ്ങളുടെ കുടുംബത്തിൽ വഴക്കുകളുണ്ടാകാറില്ല," ഉപാസനയുടെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-8-2026-02-03-14-14-29.jpg)
2012 ജൂൺ 14 നാണ് നടൻ ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പർസ്റ്റാറുമായ രാം ചരണിനെ ഉപാസന വിവാഹം ചെയ്തത്. രാം ചരണിന്റെ അമ്മയായ സുരേഖ കൊണിഡേലയോടൊപ്പം ചേർന്ന് 'അത്തമ്മസ് കിച്ചൺ' എന്ന പേരിൽ പുതിയൊരു സംരംഭവും അവർ അടുത്തിടെ ആരംഭിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 800 കോടി മുതൽ 1300 കോടി രൂപ വരെയാണ് ഉപാസനയുടെ വ്യക്തിഗത ആസ്തി.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-9-2026-02-03-14-14-48.jpg)
അതേസമയം, സിനിമയിൽ ഓരോ ചിത്രത്തിനും 70 മുതൽ 100 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന രാം ചരൺ 'കൊണിഡേല പ്രൊഡക്ഷൻ കമ്പനി'യിലൂടെ നിർമ്മാണ രംഗത്തും അദ്ദേഹം സജീവമാണ്. ഇതുകൂടാതെ കുതിരസവാരിയിലുള്ള താൽപ്പര്യം കാരണം 'ഹൈദരാബാദ് പോളോ റൈഡിംഗ് ക്ലബ്ബ്', സാഹസിക കായിക വിനോദമായ 'ഡെവിൾസ് സർക്യൂട്ട്' എന്നിവയുടെ ഉടമസ്ഥാവകാശവും രാം ചരണിനുണ്ട്. 'ട്രൂജെറ്റ്' (TruJet) എന്ന എയർലൈൻ സർവീസിന്റെ സഹ-സ്ഥാപകനുമാണ് രാം ചരൺ.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-6-2026-02-03-14-15-06.jpg)
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 30-40 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിലാണ് ഇവർ താമസിക്കുന്നത്. ഇതിനു പുറമെ രാം ചരണിനും ഉപാസനയ്ക്കും ബെംഗളൂരുവിലും മുംബൈയിലും ആഡംബര വസതികളുണ്ട്. റോൾസ് റോയ്സ് ഫാന്റം (12.87 കോടി), മെഴ്സിഡസ്-മെയ്ബാക്ക് (3.16 കോടി), ഫെരാരി പോർട്ടോഫിനോ (3.5 കോടി) തുടങ്ങി വൻ കാർ ശേഖരവും ഈ ദമ്പതികൾക്കുണ്ട്.
/indian-express-malayalam/media/media_files/2026/02/03/ram-charan-upasana-konidela-net-worth-4-2026-02-03-14-15-39.jpg)
കുടുംബത്തിന്റെ ആസ്തി ഉൾപ്പെടുത്താതെ, രാം ചരണിന്റെയും ഉപാസനയുടെയും വ്യക്തിഗത ആസ്തി മാത്രം കണക്കിലെടുത്താൽ പോലും ഇരുവർക്കും സംയുക്തമായി 2700 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us