scorecardresearch

Latest News

ആർആർആറിലെ ഗാനത്തിന് രാം ചരണിനൊപ്പം ചുവടുവച്ച് കീർത്തി സുരേഷ്; വീഡിയോ

രാം ചരൺ സമ്മതം മൂളുകയും നൃത്തച്ചുവടുകൾ കീർത്തിയെ പഠിപ്പിച്ചശേഷം ഇരുവരും ചേർന്ന് ഡാൻസ് കളിക്കുകയും ചെയ്തു

Keerthy Suresh, Ram Charan, ie malayalam

ഏറെ നാളായി ആരാധകർ കാത്തിരുന്ന കീർത്തി സുരേഷിന്റെ ‘ഗുഡ് ലക്ക് സഖി’ സിനിമ നാളെ (ജനുവരി 28) റിലീസിനെത്തുകയാണ്. റിലീസിനു മുന്നോടിയായി ഹൈദരാബാദിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രൊമോഷൻ പരിപാടി സംഘടിപ്പിച്ചു. രാം ചരൺ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

‘ഗുഡ് ലക്ക് സഖി’ ടീമിന് എല്ലാവിധ ആശംസകളും രാം ചരൺ നേർന്നു. രാം ചരൺ സംസാരിച്ചു കഴിഞ്ഞതും കീർത്തി സുരേഷ് ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഡാൻസ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഉടൻ തന്നെ രാം ചരൺ സമ്മതം മൂളുകയും നൃത്തച്ചുവടുകൾ കീർത്തിയെ പഠിപ്പിച്ചശേഷം ഇരുവരും ചേർന്ന് ഡാൻസ് കളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പരിപാടിയിലേക്ക് മുഖ്യാതിഥിയായി ചിരഞ്ജീവിയെയാണ് ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മകൻ രാം ചരൺ മുഖ്യാതിഥിയായി എത്തുകയായിരുന്നു.

‘ഗുഡ് ലക്ക് സഖി’ സിനിമയുടെ സംവിധായകൻ നാഗേഷ് കുകുനൂരാണ്. ദേവി ശ്രീ പ്രസാദ് സംഗീതം. ആദി പിനിഷെട്ടി, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Read More: പച്ച സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ram charan and keerthy suresh dance to naatu naatu song